Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുളൊഴിഞ്ഞ നാട്ടിൽ...

ഉരുളൊഴിഞ്ഞ നാട്ടിൽ യു.ഡി.എഫിന് സമ്പൂർണാധിപത്യം

text_fields
bookmark_border
ഉരുളൊഴിഞ്ഞ നാട്ടിൽ യു.ഡി.എഫിന് സമ്പൂർണാധിപത്യം
cancel

ക​ൽ​പ​റ്റ: ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​നേ​കം ജീ​വ​നു​ക​ളും ജീ​വി​ത​സ​മ്പാ​ദ്യ​ങ്ങ​ളും പ്ര​കൃ​തി​ക്ക​ലി​യി​ൽ ഇ​ല്ലാ​താ​യ ഉ​രു​ൾ ദു​ര​ന്തം പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദീ​ഖി​ന്റെ മി​ന്നും വി​ജ​യം മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ. ദു​ര​ന്ത​ബാ​ധി​ത​രെ ചേ​ർ​ത്തു​നി​ർ​ത്തി, ടൗ​ൺ​ഷി​പ് നി​ർ​മാ​ണം ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളൊ​ന്നും എ​ൽ.​ഡി.​എ​ഫി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യി​ല്ലെ​ന്നാ​ണ് ഉ​രു​ളൊ​ഴി​ഞ്ഞ നാ​ട്ടി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വ​ൻ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ 25.97 ശ​ത​മാ​നം വോ​ട്ടാ​ണ് എ​ൽ.​ഡി.​എ​ഫി​നേ​ക്കാ​ള്‍ യു.​ഡി.​എ​ഫ് അ​ധി​കം നേ​ടി​യ​ത്. പോ​ള്‍ ചെ​യ്ത​തി​ല്‍ 56.15 ശ​ത​മാ​നം (97,379) യു.​ഡി.​എ​ഫി​ന് ല​ഭി​ച്ച​പ്പോ​ൾ 30.18 ശ​ത​മാ​ന​മാ​ണ് (52,348) എ​ൽ.​ഡി.​എ​ഫി​ന് നേ​ടാ​നാ​യ​ത്. 11.06 ശ​ത​മാ​ന​മാ​ണ് (19,175) എ​ന്‍ഡി.​എ വി​ഹി​തം.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 5470 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ന​ൽ​കി ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ടി. ​സി​ദ്ദീ​ഖി​നെ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ 45,031 വോ​ട്ടി​ന്റെ മ​ഹാ​ഭൂ​രി​പ​ക്ഷ​മാ​ണ് ര​ണ്ടാം​ത​വ​ണ​യും രം​ഗ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി ഉ​ൾ​െ​പ്പ​ടെ​യു​ള്ള മ​ന്ത്രി​പ്പ​ട ത​ന്നെ പ​ങ്കെ​ടു​ത്ത് വ​ലി​യ ഉ​ത്സ​വ​മാ​ക്കി​യ ടൗ​ൺ​ഷി​പ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ഏ​ക ശ​ബ്ദ​മാ​യി​രു​ന്ന ടി. ​സി​ദ്ദീ​ഖി​നെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൂ​കി​വി​ളി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം​പോ​ലും ത​ട​സ്സ​പ്പെ​ടു​ത്തി​യും പ​രി​ഹ​സി​ച്ച​ത് ഉ​ൾ​െ​പ്പ​ടെ എ​ൽ.​ഡി.​എ​ഫി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന. വോ​ട്ടെ​ണ്ണ​ലി​ന്റെ തു​ട​ക്കം മു​ത​ൽ ഒ​രു റൗ​ണ്ടി​ലും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന് മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നാ​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​വും ലോ​ക്സ​ഭ​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് മ​ണ്ഡ​ലം ന​ൽ​കി​യ വ​ലി​യ ഭൂ​രി​പ​ക്ഷ​വും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ഉ​രു​ൾ ദു​ര​ന്ത​നാ​ൾ മു​ത​ൽ ദു​ര​ന്ത​ബാ​ധി​ത​രോ​ടൊ​പ്പം ചേ​ർ​ന്നു​നി​ന്ന മി​ക​വു​മെ​ല്ലാം യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​യി. എ​ന്നാ​ൽ, ദു​ര​ന്ത​ബാ​ധി​ത​രു​ടെ ടൗ​ൺ​ഷി​പ് ഉ​ൾ​െ​പ്പ​ടെ സ​ർ​ക്കാ​റി​ന്റെ ക​രു​ത​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്. ജി​ല്ല പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് മ​ല​വ​യി​ലി​നെ ത​ന്നെ രം​ഗ​ത്തി​റ​ക്കി പ​ര​മാ​വ​ധി വോ​ട്ട് സ​മാ​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്ന ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ളും വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​നാ​യ​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. 2021ൽ ​കേ​ര​ള​ത്തി​ൽ ഇ​ട​തു ത​രം​ഗ​മു​ണ്ടാ​യ​പ്പോ​ഴും എ​തി​ർ സ്ഥാ​നാ​ർ​ഥി എം.​വി. ശ്രേ​യാം​സ് കു​മാ​റാ​യി​രു​ന്നി​ട്ടു​പോ​ലും ക​ൽ​പ​റ്റ​ക്കാ​ർ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന് 70,252 വോ​ട്ട് ന​ൽ​കി​യാ​ണ് സി​ദ്ദീ​ഖി​നെ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ച്ച​ത്.

ഇ​ത്ത​വ​ണ ടി. ​സി​ദ്ദീ​ഖി​ന്റെ അ​ഞ്ചു വ​ർ​ഷ​ത്തെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​രു​ൾ ദു​ര​ന്ത​മേ​ഖ​ല​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​വും ഇ​ട​തു സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളും വ​യ​നാ​ടി​ന്റെ അ​വ​ഗ​ണ​ന​യു​മെ​ല്ലാ​മാ​യി​രു​ന്നു യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധം.

ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ:

1970 പി. ​സി​റി​യ​ക് ജോ​ൺ - യു.​ഡി.​എ​ഫ്

1977 കെ.​ജി. അ​ടി​യോ​ടി - യു.​ഡി.​എ​ഫ്

1980 എം. ​ക​മ​ലം - യു.​ഡി.​എ​ഫ്

1982 എം. ​ക​മ​ലം - യു.​ഡി.​എ​ഫ്

1987 എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ - എ​ൽ.​ഡി.​എ​ഫ്

1991 കെ.​കെ. രാ​മ​ച​ന്ദ്ര​ൻ - യു.​ഡി.​എ​ഫ്

1996 കെ.​കെ. രാ​മ​ച​ന്ദ്ര​ൻ - യു.​ഡി.​എ​ഫ്

2001 കെ.​കെ. രാ​മ​ച​ന്ദ്ര​ൻ - യു.​ഡി.​എ​ഫ്

2006 എം.​വി. ശ്രേ​യാം​സ് കു​മാ​ർ - എ​ൽ.​ഡി.​എ​ഫ്

2011 എം.​വി. ശ്രേ​യാം​സ് കു​മാ​ർ - യു.​ഡി.​എ​ഫ്

2016 സി.​കെ. ശ​ശീ​ന്ദ്ര​ൻ - എ​ൽ.​ഡി.​എ​ഫ്

2021 ടി. ​സി​ദ്ദീ​ഖ് - യു.​ഡി.​എ​ഫ്

2026 ടി. ​സി​ദ്ദീ​ഖ് - യു.​ഡി.​എ​ഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyWayanadKerala Assembly Election 2026
News Summary - UDF has complete control over the devastated country
Next Story