Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അടിവേരിളകി: കോട്ടകൾ നിലം പൊത്തി
cancel
camera_alt

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ നി​ന്നും ജ​യി​ച്ച ഏ​ക എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം  ഫോട്ടോ പി. സന്ദീപ്

തി​രു​വ​ന​ന്ത​പു​രം: നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്ട്യ​ത്തി​നും ധി​ക്കാ​ര​ത്തി​നും അ​ധി​കാ​ര പ്ര​മ​ത്ത​ത​ക്കും സ്വ​ജ​ന പ​ക്ഷ​പാ​തി​ത്വ​ത്തി​നു​മേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ ഇ​ട​തു മു​ന്ന​ണി​ക്കും അ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ സി.​പി.​എ​മ്മി​നും പ്ര​ത്യേ​കി​ച്ച്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ര​ളം ന​ൽ​കി​യ​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ണ​പൊ​ട്ടി​യൊ​ഴു​കി​യ​പ്പോ​ൾ കാ​ഴ്ച​യും കേ​ൾ​വി​യും സ്വാ​ധീ​നി​ച്ച്​ പാ​ഴ് മു​റ​ത്താ​ൽ മ​റ​ച്ച്​ മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളൊ​ക്കെ ജ​നം ച​വ​റ്റു​കൊ​ട്ട​യി​ലെ​റി​ഞ്ഞു. 10​ വ​ർ​ഷ​ത്തെ ഭ​ര​ണ​ന​ഷ്ട​ത്തേ​ക്കാ​ൾ ക​ണ്ണൂ​രി​ലു​ൾ​പ്പെ​ടെ കോ​ട്ട​ക​ൾ അ​ടി​വേ​രി​ള​കി ഒ​ലി​ച്ചു​പോ​യ​താ​ണ്​ സി.​പി.​എ​മ്മി​നെ ഞെ​ട്ടി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ ഫ​ണ്ട്​ ത​ട്ടി​പ്പു​യ​ർ​ത്തി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും സ്വ​ജ​ന​പ​ക്ഷ​പാ​തി​ത്വ​ത്തി​നെ​തി​രെ ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നും നേ​തൃ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​നും ന​ട​ത്തി​യ പോ​രാ​ട്ടം സി.​പി.​എ​മ്മി​ന്‍റെ ശ​ക്​​തി ദു​ർ​ഗ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കി. അ​മാ​നു​ഷി​ക​നെ​ന്ന്​ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ധ​ർ​മ​ട​ത്ത്​ ആ​റ്​ റൗ​ണ്ട്​ പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​നോ​ട്​ ക​ഷ്ടി​ച്ചു ക​ട​ന്നു​കൂ​ടി​യ​ത്​ എ​ന്ന​തി​ലു​ണ്ട്​ ജ​ന​രോ​ക്ഷ​ത്തി​ന്‍റെ തീ​വ്ര​ത.

മു​ഖ്യ​മ​ന്ത്രി വി​യ​ർ​ത്തു വി​ജ​യി​ച്ചെ​ങ്കി​ലും മ​ത്സ​രി​ച്ച 13 മ​ന്ത്രി​മാ​രും മു​ന്ന​ണി ക​ൺ​വീ​ന​റും ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 62 സീ​റ്റി​ൽ​നി​ന്ന് 26ലേ​ക്ക്​ സി.​പി.​എം ചു​രു​ങ്ങി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്​ പാ​ർ​ട്ടി​ക്കു​ണ്ടാ​യ​ത്. ഘ​ട​ക​ക​ക്ഷി​ക​ളെ​യും ജ​നം വെ​റു​തെ വി​ട്ടി​ല്ല. യു.​ഡി.​എ​ഫ്​ വി​ട്ട്​ ഇ​ട​തി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​ന്‍റെ സ​മ്പൂ​ർ​ണ പ​രാ​ജ​യം അ​വ​രു​ടെ ര​ഷ്ട്രീ​യ അ​സ്ഥി​ത്വ​ത്തി​ന്​ ചോ​ദ്യം ചി​ഹ്ന​മാ​യി. മ​ധ്യ​കേ​ര​ള​ത്തി​ലെ മാ​ണി​യു​ടെ കോ​ട്ട​ക​ളി​ലെ​ല്ലാം അ​വ​ർ ഇ​ട​റി വീ​ണു. 25 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച്​ 17 സി​റ്റി​ങ്​ സീ​റ്റു​ണ്ടാ​യി​രു​ന്ന സി.​പി.​ഐ​ക്ക്​ ഇ​ക്കു​റി എ​ട്ടെ​ണ്ണ​ത്തി​ലേ വി​ജ​യി​ക്കാ​നാ​യു​ള്ളൂ. ജ​ന​താ​ദ​ൾ സെ​ക്യൂ​ല​ർ, എ​ൻ.​സി.​പി, ഐ.​എ​ൻ.​എ​ൽ, കോ​ൺ​ഗ്ര​സ്​ എ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ സെ​ക്യു​ല​ർ കോ​ൺ​ഫ​റ​ൻ​സ്​ എ​ന്നി​വ​ക്കൊ​ന്നും ഇ​ക്കു​റി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. ഇ​ട​ത്​ ഘ​ട​ക​ക്ഷി​ക​ളി​ൽ സി.​പി.​എ​മ്മി​ന്​ പു​റ​മെ സി.​പി​ഐ​യും ആ​ർ.​ജെ.​ഡി​യും മ​ത്ര​മേ വി​ജ​യം ക​ണ്ടു​ള്ളൂ. കെ.​ടി. ജ​ലീ​ൽ അ​ട​ക്കം ഇ​ട​ത്​ സ്വ​ത​ന്ത്ര​ർ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ ജ​നം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 12 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടാ​ണ് ഇ​ട​തി​ൽ​നി​ന്ന് ഒ​ലി​ച്ചു​പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ധി​ക്കാ​ര​വും ധാ​ർ​ഷ്ട്യ​വും സ​മീ​പ​ന​വും അ​ത്​ അ​നു​ക​രി​ച്ച മ​റ്റു​ ചി​ല നേ​താ​ക്ക​ളും പ​രാ​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ പാ​ർ​ട്ടി​ക്കെ​തി​രെ വോ​ട്ട്​ ചെ​യ്തു​വെ​ന്ന്​ അ​വ​രു​ടെ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ണ്ണൂ​ർ, കൊ​ല്ലം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ ജ​ന​വി​ധി​യി​ൽ​നി​ന്ന് വ്യ​ക്​​തം. ഒ​റ്റ നേ​താ​വി​നെ മു​ൻ​നി​ർ​ത്തി എ​ൽ.​ഡി.​എ​ഫ്​ അ​ല്ലാ​തെ മ​റ്റാ​ര്​ എ​ന്ന പ്ര​ചാ​ര​ണ ത​ന്ത്രം​ത​ന്നെ ജ​നം ത​ള്ളി. മു​ഖ്യ​മ​ന്ത്രി​ക്ക​ല്ലാ​തെ മ​റ്റു​ നേ​താ​ക്ക​ൾ​ക്കൊ​ന്നും ഒ​രു പ്രാ​മു​ഖ്യ​മു​ണ്ടാ​യി​ല്ല. പാ​ർ​ട്ടി​ക്ക്​ മു​ക​ളി​ലാ​യി​രു​ന്നു എ​ന്നും പി​ണ​റാ​യി. പു​ക​ഴ്ത്ത​ല​ല്ലാ​തെ തി​രു​ത്ത​ലു​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ 60,000ത്തി​ലേ​റെ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ​നേ​ടി​യ മ​ട്ട​ന്നൂ​രി​ലും ശ​ക്​​തി​ദു​ർ​ഗ​ങ്ങ​ളാ​യ അ​ഴീ​ക്കോ​ട്ടും ക​ല്യാ​ശ്ശി​രി​യി​ലു​മ​ട​ക്കം ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ട്ടു. മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ വി​ഷം തു​പ്പി​യ വെ​ള്ളാ​പ്പ​ള്ളി ​ന​ടേ​ശ​നെ ഒ​പ്പം ചേ​ർ​ത്തു​നി​ർ​ത്തി​യ പി​ണ​റാ​യി​ക്കും പാ​ർ​ട്ടി​ക്കും ജ​ന​രോ​ക്ഷം നേ​രി​ടേ​ണ്ടി​വ​ന്നു. പി.​എം. ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത​ട​ക്കം സ​ർ​ക്കാ​രി​ന്‍റെ പ​ല ന​യ​ങ്ങ​ളും സം​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി. പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ട​തി​നൊ​പ്പം​നി​ന്ന കൊ​ല്ലം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ല​ട​ക്കം മാ​റ്റ​ത്തി​ന്​ ഇ​ത്​ കാ​ര​ണ​മാ​യി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യെ തീ​വ്ര​വ​ത്​​ക​രി​ച്ച്​ പ്ര​ച​രി​പ്പി​ച്ച്​ ഭൂ​രി​പ​ക്ഷ വോ​ട്ടി​നാ​യി ​ന​ട​ത്തി​യ ത​ന്ത്ര​വും ജ​നം ത​ള്ളി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​ക​ട​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്​ കാ​ണാ​ത്ത​ത്​ സി.​പി.​എം നേ​താ​ക്ക​ൾ മാ​ത്ര​മാ​യി​രു​ന്നു. പി.​ആ​ർ കൊ​ണ്ട്​ പ​രാ​ജ​യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​വും അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടു. എ​തി​ർ​ക്കു​ന്ന​വ​രെ​യും വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യും ആ​നു​കു​ല്യം ന​ൽ​കി മൗ​ന​ത്തി​ലാ​ക്കി. അ​ല്ലാ​ത്ത​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​ല്ലാ​തെ​യും അ​ക്ര​മി​ക്കു​ക​യോ ക​ല്ലെ​റി​യു​ക​യോ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു. ഒ​രു വ്യ​ക്​​തി​യി​ലേ​ക്ക്​ പാ​ർ​ട്ടി കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നെ അ​ണി​ക​ൾ​ത​ന്നെ തി​രു​ത്തി. 10​ വ​ർ​ഷം നീ​ണ്ട ഭ​ര​ണ​ത്തി​ൽ അ​ധി​കാ​ര​ത്തോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​പ്ര​മാ​ധി​ത്വം ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധാ​ര​ണ അ​ണി​ക​ൾ​ക്ക്​ അ​തു​ണ്ടാ​യി​ല്ല. ജ​ന​വി​കാ​രം കാ​ണാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടേ​ത് പോ​ലെ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ ചെ​വി​ക്കൊ​ണ്ടി​ല്ല.

സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ർ വി​ജ​യം കൊ​ണ്ടു​വ​രു​മെ​ന്ന ഇ​ട​തു​​ത​ന്ത്രം വ​ജ​യി​ച്ചി​ല്ല. 57 സീ​റ്റു​ക​ൾ ഒ​രു​കാ​ല​ത്തും ഇ​ള​കി​ല്ലെ​ന്നും ബാ​ക്കി​യു​ള്ള​ത്​ കൊ​ണ്ടു​വ​ന്നാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു തി​യ​റി. ച​രി​ത്രം സൃ​ഷ്ടി​ച്ച്​ തു​ട​ർ​ഭ​ര​ണം കൊ​ണ്ടു​വ​ന്ന നേ​താ​വ്​ എ​ന്ന​തി​ൽ​നി​ന്ന് ഏ​റ്റ​വും ദ​യ​നീ​യ തോ​ൽ​വി​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ലേ​ക്ക്​ മാ​റു​ക​യാ​ണ്​ പി​ണ​റാ​യി. ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ​ലെ​യും ഉ​പ​തെ​ഞ്ഞെ​ടു​പ്പി​ലെ​യും ജ​ന​വി​ധി മാ​നി​ക്കാ​തെ മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​ഞ്ഞ്​ സ്വ​ന്തം പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ്​ ശ്ര​മി​ച്ച​ത്. തി​രു​ത്ത​ലി​ന്​ ത​യാ​റാ​കാ​ത്ത മു​ന്ന​ണി​യെ ജ​നം ഒ​ടു​വി​ൽ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ തൂ​ത്തെ​റി​യു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്​ അ​താ​ണ്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തെ സ​ന്തോ​ഷി​പ്പി​ക്കാ​നും അ​ത്​ വി​ജ​യി​ക്കാ​ത്ത​പ്പോ​ൾ ഭൂ​രി​പ​ക്ഷ​ത്തെ സ​ന്തോ​ഷി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. എ​ല്ലാ വി​ഭാ​ഗ​വും ഇ​ട​തി​നെ കൈ​യൊ​ഴി​ഞ്ഞു. തി​രു​ത്ത​ൽ ല​ക്ഷ്യ​മി​ട്ട്​ സി.​പി.​എം അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും വോ​ട്ട്​ മാ​റ്റി ചെ​യ്തി​ട്ടു​ണ്ട്. വീ​ഴി​ല്ലെ​ന്നും അ​നാ​ദി​കാ​ലം തു​ട​രു​മെ​ന്നും പ​റ​ഞ്ഞ നേ​താ​ക്ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി കൂ​ടി​യാ​ണ്​ ഫ​ലം. അ​തു​കൊ​ണ്ടു​ത​ന്നെ ​ ഫ​ലം സി.​പി.​എ​മ്മി​ൽ വ​ലി​യ തി​രു​ത്ത​ലി​ന്​ വ​ഴി​യൊ​രു​ക്കും. ക​ണ്ണൂ​രി​ലും മ​റ്റു​ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ണ്ടാ​യ ആ​ഘാ​തം വി​ല​യി​രു​ത്തേ​ണ്ടി​വ​രും. ബം​ഗാ​ളി​നും ത്രി​പു​ര​ക്കും ശേ​ഷം കേ​ര​ള​ത്തി​ൽ​നി​ന്ന്​ കൂ​ടി ഇ​ട​തു​പ​ക്ഷം പു​റ​ത്താ​യ​തോ​ടെ രാ​ജ്യ​ത്ത്​ എ​വി​ടെ​യും ഭ​ര​ണ​ത്തി​ൽ ചൊ​ങ്കാ​ടി ത​ണ​ൽ ബാ​ക്കി​യി​ല്ല. ജ​ന​വി​ധി ആ​ഴ​ത്തി​ൽ വി​ല​യി​രു​ത്താ​ൻ സി.​പി.​എ​മ്മും സി.​പി​ഐ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​യാ​റാ​കും. മു​ൻ പ​രാ​ജ​യ​ങ്ങ​ളി​ലൊ​ന്നും വ​സ്തു​നി​ഷ്ഠ​മാ​യി പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ത​യാ​റാ​കാ​ത്ത സി.​പി.​എം ഇ​ക്കു​റി അ​തി​ന്​ ത​യാ​റാ​യേ​ക്കും. പി​ഴ​വു​ക​ൾ തി​രി​ച്ച​റി​യാ​തെ നേ​താ​ക്ക​ളെ പു​ക​ഴ്ത്തി മാ​ത്രം തു​ട​ർ​ന്നാ​ൽ എ​ന്ത്​ സം​ഭ​വി​ക്കു​മെ​ന്ന കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത്​ വാ​യി​ച്ചെ​ടു​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyUDFLDFassembly electionAssembly Elections 2026
News Summary - Rooted: The forts were covered with earth
Next Story