Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീര്യം കൂട്ടി...

വീര്യം കൂട്ടി കൊട്ടിക്കലാശം

text_fields
bookmark_border
വീര്യം കൂട്ടി കൊട്ടിക്കലാശം
cancel

സ​ഭാ സ​മ്മേ​ള​ന​ത്തി​ന്റെ അ​വ​സാ​ന ദി​ന​മൊ​രു പ്ര​തി​പ​ക്ഷ ബ​ഹി​ഷ്ക​ര​ണം പ​തി​വാ​ണ്. ഒ​രു കൊ​ട്ടി​ക്ക​ലാ​ശം. അ​പൂ​ർ​വം ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ശാ​ന്ത​മാ​യി പി​രി​യു​ക. ​ഇ​ക്കു​റി വീ​ര്യം കു​റ​ഞ്ഞ മ​ദ്യ വി​വാ​ദ​ത്തി​ന്​ വീ​ര്യം കൂ​ട്ടി​യാ​യി​രു​ന്നു​വെ​ന്ന്​ മാ​ത്രം. യു.​ഡി.​എ​ഫ്​ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ഴും കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​നി​കു​തി ധ​ന​ബി​ല്ലി​ൽ ഇ​ടം​പി​ടി​ച്ച​തി​ലും സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​യെ ഒ​ഴി​വാ​ക്കി​യ​തി​ലും ച​ട്ട​വി​രു​ദ്ധ​ത ക​ണ്ടെ​ത്തി​യ​ത്​ മു​ൻ ധ​ന​മ​ന്ത്രി കൂ​ടി​യാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ്.

ഒ​രു കാ​ല​ത്തും ധ​ന​ബി​ൽ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​ക്ക്​ വി​ടാ​തെ പാ​സാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​വാ​ദം. ഒ​രു കാ​ല​ത്തും ഇ​ല്ലെ​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി ക​യ​റി​പ്പി​ടി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന്​ ​ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ കൊ​ണ്ടു​വ​ന്ന ധ​ന​ബി​ൽ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടി​രു​ന്നി​ല്ലെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ചു. പ​ക്ഷേ ബാ​ല​ഗോ​പാ​ൽ അ​തി​ൽ കൊ​ളു​ത്തി​യി​ല്ല. മ​റു​പ​ടി പ​റ​ഞ്ഞു​മി​ല്ല. സ​ഭ​ക്ക്​ പു​റ​ത്തേ​ക്ക്​ ആ​യു​ധം മൂ​ർ​ച്ച കൂ​ട്ടി​യാ​ണ്​ പ്ര​തി​പ​ക്ഷം പോ​യ​ത്.

ഡോ. ​തോ​മ​സ്​ ഐ​സ​ക്ക്​ ബ​ജ​റ്റ്​ ത​യാ​റാ​ക്കാ​ൻ സ്വ​സ്ഥ​മാ​യി​രി​ക്കു​ന്ന​ത്​ കോ​വ​ളം ക​ട​ൽ തീ​ര​ത്തെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു. 12 സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച ഐ​സ​ക്ക്​ ആ​ഴ്ച​ക​ളോ​ളം അ​വി​ടെ ചെ​ല​വി​ടും. ക​ട​ൽ​തീ​ര​ത്ത്​ കൂ​ടി ന​ട​ക്കും. ദൃ​ശ്യ​ങ്ങ​ളൊ​ക്കെ മാ​ധ്യ​മ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കും.

കോ​വ​ള​ത്ത്​ ഒ​രാ​ഴ്ച ആ​രെ​യും കാ​ണാ​തെ മാ​റി​യി​രു​ന്ന്​ ആ​ലോ​ചി​ച്ച്​ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്​ ബ​ജ​റ്റ്​ എ​ന്ന ക്ലീ​ഷേ ത​ന്നെ കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന്​ ര​മ്യ ഹ​രി​ദാ​സി​ന​റി​യാം. കോ​വ​ള​ത്തെ കാ​റ്റ് ​കൊ​ണ്ടി​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ മു​ഖം മ​ന​സി​ലു​ണ്ടെ​ങ്കി​ൽ മി​ക​ച്ച​തു​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റെ​ന്ന്​ ര​മ്യ വി​ശേ​ഷി​പ്പി​ക്കു​ന്നു. പേ​ര്​ തെ​ളി​ച്ച്​ പ​റ​യാ​തെ ഐ​സ​ക്കി​​​ന്​ കൊ​ട്ട്.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വും പി.​എം ശ്രീ​യു​മൊ​ക്കെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​ത്​ ക​ണ്ട​പ്പോ​ൾ ഉ​ത്സ​വ​പ​റ​മ്പി​ൽ പോ​ക്ക​റ്റ​ടി​ക്കാ​ര​ൻ ക​ള്ള​ൻ ക​ള്ള​ൻ എ​ന്ന്​ വി​ളി​ച്ച്​ മു​ന്നി​ലോ​ടു​ന്ന​ത്​ പോ​ലെ​യാ​ണ്​​ സി.​കെ കാ​സി​മി​ന്​ തോ​ന്നി​യ​ത്. താ​ൻ റ​ബ്ബ​ർ മു​റി​ച്ച സ്ഥ​ല​ത്ത്​ പ​ക​രം എ​ന്ത്​ കൃ​ഷി ചെ​യ്യു​മെ​ന്ന്​ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ അ​ഭി​പ്രാ​യം തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്ന്​ മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ. ത​മി​ഴ്​​നാ​ട്ടി​ല ഒ​രു ക​ർ​ഷ​ക​ൻ കൃ​ഷി ആ​രം​ഭി​ച്ചാ​ൽ എ​ല്ലാ സ​ഹാ​യ​വു​മാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ കൂ​ടെ നി​ൽ​ക്കും. ഇ​വി​ടെ​യും മാ​റ​ണ​മെ​ന്നാ​യി നി​ർ​ദേ​ശം.

എം.​എ​ൽ.​എ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പു​മാ​യാ​ണ്​ ര​മേ​ഷ്​ പി​ഷാ​ര​ടി​യെ​ത്തി​യ​ത്. ഒ​രു എം.​എ​ൽ.​എ​ക്ക്​ ഒ​രു ദി​വ​സം ചു​രു​ങ്ങി​യ​ത്​ 40 നി​വേ​ദ​നം കി​ട്ടും. 100​ ദി​വ​സ​ത്തി​ൽ​ 4000 എ​ണ്ണം. ആ​കെ​യു​ള്ള 1825 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട്​ എ​ത്ര നി​വേ​ദ​നം കി​ട്ടു​മെ​ന്ന ക​ണ​ക്കാ​ണ്​ പി​ഷാ​ര​ടി കൂ​ട്ടി​യെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ൽ കാ​ണു​മ്പോ​ഴും നേ​രി​ട്ടും വാ​ട്​​സാ​പ്പി​ലും ഇ-​മെ​യി​ലി​ലും കി​ട്ടു​ന്ന പ​രാ​തി​ക​ളൊ​ന്നും ഇ​തി​ൽ പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഇ​തൊ​ക്കെ വി​വി​ധ ഓ​ഫി​സു​ക​ളി​ൽ എ​ത്തി​ക്ക​ണം. പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണം. ആ​വ​ശ്യം ഒ​രു ജീ​വ​ന​ക്കാ​ര​നെ കൂ​ടി വേ​ണം. ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചി​ൽ നി​ന്ന്​ അ​ക്കാ​ര്യ​ത്തി​ൽ ഡ​സ്കി​ല​ടി​ച്ച്​ പി​ന്തു​ണ.

കെ-​റെ​യി​ൽ വ​രും കേ​ട്ടോ എ​ന്ന്​ പ​റ​ഞ്ഞ​ത് ​പോ​ലെ ബ​ക്കാ​ർ​ഡി വ​രും കേ​ട്ടോ എ​ന്നാ​ണ്​ ബ​ജ​റ്റ്​ പ​റ​യു​ന്ന​തെ​ന്ന്​ വി. ​മു​ര​ളീ​ധ​ര​ൻ. നി​യ​മ​നി​ർ​മാ​ണ സ​ഭ​യു​ടെ അ​ധി​കാ​രം സ​ർ​ക്കാ​ർ കൈ​യ​ട​ക്കി​വെ​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും അ​ദ്ദേ​ഹ​മു​യ​ർ​ത്തി. പ്ര​തി​പ​ക്ഷ​വും ബി.​ജെ.​പി​യും ബ​ക്കാ​ർ​ഡി​ക്ക്​ പി​ന്നാ​ലെ​യാ​ണെ​ന്ന്​ വി​ഷ്ണു​മോ​ഹ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ വെ​ച്ചി​ട്ടു​പോ​യ വ​ടി​ക​ളെ​ടു​ത്താ​ണ്​ ഭ​ര​ണ​പ​ക്ഷം ഇ​പ്പോ​ൾ അ​വ​രെ ത​ല്ലു​ന്ന​താ​ണ്​ വി​ഷ്ണു​മോ​ഹ​ൻ കാ​ണു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ ബ​ജ​റ്റെ​ന്ന്​ പി.​എം.​എ സ​മീ​ർ.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളും സ​ഹ​ക​ര​ണ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ഒ​രു പാ​ർ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര​സ്യം ന​ൽ​കി​യ​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​​ ടി.​കെ ഗോ​വി​ന്ദ​ന്‍റെ ആ​വ​ശ്യം സി.​പി.​എ​മ്മി​നെ ല​ക്ഷ്യ​മി​ട്ടാ​യി. ജ​ന​ദ്രോ​ഹ​ത്തി​ൽ ​ഗ​വേ​ഷ​ണം ചെ​യ്ത​വ​രാ​ണ്​ ക​ഴി​ഞ്ഞ ഇ​ട​തു​ഭ​ര​ണ​ക്കാ​രെ​ന്ന്​ സ​ജീ​വ്​ ജോ​സ​ഫ്​ വി​ധി​യെ​ഴു​തി. സാ​മ്പ​ത്തി​ക ദു​ര​ന്ത​മു​ഖ​ത്ത്​ നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്​ മൃ​ത​സ​ഞ്ജീ​വ​നി​യാ​യാ​ണ്​ കെ.​പി നൗ​ഷാ​ദ​ലി​ക്ക്​ ബ​ജ​റ്റ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ ത​ന്നെ ഏ​റെ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ വെ​ച്ചി​ട്ടാ​ണ്​ വ​റു​തി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ​ വീ​ട്ടി​ൽ സ്വ​ർ​ണം വെ​ച്ചി​ട്ടെ​ന്തി​ന് നാ​ട്ടി​ൽ തേ​ടി ന​ട​പ്പൂ.

കേ​ര​ള ഇ​നി കേ​ര​ളം ആ​കു​ന്ന​തി​ന്​ വ​ഴി​​യൊ​രു​ക്കു​ന്ന നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ട്. ര​ാഷ്ട്ര​പ​തി​യാ​ണ്​ പ​ത്ത്​ കാ​ര്യ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​ത്. പ​ത്ത്​ കാ​ര്യ​ങ്ങ​ളി​ലും ആ​ർ​ക്കും ഭി​ന്ന​ത​യു​ണ്ടാ​യി​ല്ല. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ്​ ബ​ല്ലി​ലെ പ​ത്ത്​ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. സ​ഭാ​ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ നി​മി​ഷം.16ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​ന്നാം സ​മ്മേ​ള​ന​ത്തി​ന്​ തീ​ര​ശ്ശീ​ല​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition walk outKerala AssemblyUDFVD Satheesan
News Summary - Kerala Assembly Adjourns Amid Liquor Row
Next Story