അറബിക് മുൻഷീസ് അസോസിയേഷൻ: എ.എ. ജാഫർ പ്രസിഡന്റ്, എം. തമീമുദ്ദീൻ ജനറൽ സെക്രട്ടറി
text_fieldsകെ.എ.എം.എ സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ
ആലുവ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറായി എ.എ. ജാഫറിനെയും ജനറൽ സെക്രട്ടറിയായി എം. തമീമുദ്ദീനെയും തെരഞ്ഞെടുത്തു. ഇ. മുസ്തഫയെ ട്രഷററും ഇ.ഐ. സിറാജ് മദനി ഓർഗനൈസിങ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികൾ: എസ്. ഹിഷാമുദ്ദീൻ, ഇ.ഐ. മുജീബ്, പി.എ. അബ്ദുൽ നാസർ, ടി. നാദിർഷ, കെ.കെ.എസ്. ഫസൽ തങ്ങൾ, ഷഫീർ ഖാസിമി, ഇ.സി. നൗഷാദ്, എസ്.എം. സിറാജുദ്ദീൻ (വൈസ് പ്രസി.), അനസ് എം. അഷറഫ്, കെ.എസ്. യാസിർ, അൻസാർ ചിതറ, ടി.എം. അൻവർ, എച്ച്. അബ്ബാസ്, അൻവർ പള്ളിക്കൽ, സിമി സുന്ദരൻ, ടി.കെ. അബൂബക്കർ (സെക്ര.).
വനിത വിങ്: ടി. ഖദീജ (ചെയർ.), ഇ.കെ. സുമി മോൾ (ജന. കൺ.), ഹസീന നവാസ്, മുബീന പള്ളിക്കൽ (കോഓഡിനേറ്റർമാർ). ഹയർ സെക്കൻഡറി വിങ്: ഡോ. എ.ജെ. ബദറുദ്ദീൻ (ചെയർ.) മുഹമ്മദ് മുബാറക്ക് (കൺ.), എം.എസ്. യഹിയ (കോഓഡിനേറ്റർ). ഐ.ടി വിങ്: സിദ്ദീഖ് കൊല്ലം (ചെയർ.), കെ.എം. ഗഫൂർ (കൺ.), എം.ടി. ഷമീം, പി.എ. സുൾഫിക്കർ (കോർഡിനേറ്റർമാർ). അക്കാദമിക് വിങ്: കെ.പി. റസ്ല (ചെയർ.), സി.എ. അജ്മൽ (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

