പട്ടികവർഗ വികസന വകുപ്പിൽ 200 ഒഴിവുകൾ
text_fieldsകൽപറ്റ: സംസ്ഥാന പട്ടികജാതി-വർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ (സിവിൽ), കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അർഹരായ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ (സിവിൽ) തസ്തികയിൽ 180 ഒഴിവുകളും കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ 20 ഒഴിവുകളുമാണുള്ളത്. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്, ഡിപ്ലോമ, അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ തസ്തികയിലേക്കും കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, ബി.എസ്.സി, ബി.സി.എ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ 21നും 45നുമിടയിൽ പ്രായമുള്ളവരായിരിക്കണം. ജില്ലതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക നിയമനം. ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ് / ഐ.ടി.ഡി പ്രോജക്ട് ഓഫിസ് എന്നിവിടങ്ങളിൽ 19ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് www.stdd.kerala.gov.in. ഫോണ്- 04936 202232.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

