അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ: സെൻകുമാർ ഉൾപ്പെട്ട ലിസ്റ്റിന് അംഗീകാരം
text_fieldsതിരുവനന്തപുരം: ടി.പി. സെൻകുമാർ ഉൾപ്പെട്ട അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണൽ നിയമന പട്ടിക ഒടുവിൽ സർക്കാർ അംഗീകരിച്ചു. രണ്ട് തസ്തികയിലേക്ക് രണ്ടംഗങ്ങളുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട സമിതി നൽകിയത്. സെൻകുമാർ കൂടി ഉൾപ്പെട്ടിരിക്കെ പട്ടിക വിപുലീകരിക്കണമെന്ന നിലപാടിലായിരുന്നു സർക്കാർ. ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനവുമെടുത്തിരുന്നു. ഇക്കാര്യത്തിൽ സർക്കാറിന് പരിമിത അധികാരം മാത്രമേയുള്ളൂവെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ പട്ടിക അംഗീകരിച്ച് ഗവർണർക്ക് നൽകുകയായിരുന്നു.
സെൻകുമാറിന് പുറമെ വിരമിച്ച െഎ.എ.എസ് ഉദ്യോഗസ്ഥർ വി. സോമസുന്ദരവും പട്ടികയിലുണ്ട്. പട്ടിക കിട്ടിയ ശേഷം ഏറെ നാൾ സർക്കാർ തീരുമാനം എടുത്തിരുന്നില്ല. നിയമന സമിതി അംഗീകാരത്തിനുശേഷം രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക. സെൻകുമാറിനെതിരെ നീക്കം നടത്തിയ സർക്കാറിന് മറ്റൊരു തിരിച്ചടിയായി ഇൗ നടപടി.
