Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.ടി നിയമനം:...

കെ.എ.ടി നിയമനം: സെൻകുമാറി​െൻറ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കെ.എ.ടി നിയമനം: സെൻകുമാറി​െൻറ ഹരജി ഹൈകോടതി തള്ളി
cancel

കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) അംഗമായി നിയമനത്തിന്​ പരിഗണിക്കാൻ ത​​െൻറ ഫയൽ സുപ്രീംകോട തി ചീഫ് ജസ്​റ്റിസിന് ൈകമാറാൻ കേന്ദ്ര ​േപഴ്​സനൽ മന്ത്രാലയത്തോട്​ നിർദേശിക്കണ​െമന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറ ി​​െൻറ ഹരജി ഹൈകോടതി തള്ളി.

ത​​െൻറ നിയമനം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നിയമനം നടക്കാത്ത സാഹചര്യത്തിൽ നഷ്​ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ നിർദേശിക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജിയാണ്​ തള്ളിയത്. സെൻകുമാറിനെതിരായ കേസുകളിൽ അന്തിമതീർപ്പ് വന്നശേഷം പേര് സമർപ്പിച്ചാൽ മതിയെന്ന് ചീഫ് ജസ്​റ്റിസ് നിർദേശിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ജസ്​റ്റിസ്​ അനു ശിവരാമ​​െൻറ ഉത്തരവ്​.

നേരത്തേ, കെ.എ.ടി അംഗമായി പരിഗണിക്കാൻ സെൻകുമാറി​​െൻറ പേര് സംസ്ഥാന സർക്കാർ ചീഫ് ജസ്​റ്റിസിന് സമർപ്പിച്ചിരുന്നു. എന്നാൽ, സെൻകുമാറിനെതിരെ കേസ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത്​ സ്വീകരിച്ചില്ല. നിലവിലുള്ള കേസുകളുടെ അന്തിമവിധി വന്നശേഷം പേര് വീണ്ടും സമർപ്പിക്കാനാണ് ചീഫ് ജസ്​റ്റിസ് നിർദേശിച്ചത്. പക്ഷേ, ത​​െൻറ നിയമനം മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ചാണ് സെൻകുമാർ ഹരജി നൽകിയത്. സർക്കാറിൽനിന്ന് നഷ്​ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐ.എസ്.ആർ.ഒ ചാരക്കേസി​​െൻറ പേരിൽ പീഡനത്തിനിരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നഷ്​ടപരിഹാരംതേടി തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ കേസിൽ സെൻകുമാർ എതിർകക്ഷിയാണെന്ന് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.

ഒരുകോടി രൂപയുടെ നഷ്​ടപരിഹാരമാണ്​ നമ്പി നാരായണൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഏഴാം എതിർകക്ഷിയായ സെൻകുമാറിൽനിന്ന് ഏഴ് ലക്ഷം രൂപ നഷ്​ടപരിഹാരം വേണമെന്നും നമ്പി നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ കേസ് നിലവിലുള്ളതിനാൽ കെ.എ.ടി അംഗത്തി​​െൻറ ഒഴിവിലേക്ക് സെൻകുമാറി​​െൻറ പേര് വീണ്ടും സമർപ്പിക്കാനാവില്ലെന്ന നിലപാടാണ് സംസ്​ഥാന സർക്കാർ സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala administrative tribunalmalayalam newsTP Sen Kumar
News Summary - Kerala Administrative Tribunal; High Court Reject Sen Kumar's Plea - Kerala News
Next Story