Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എസ്: കൺഫർമേഷൻ...

കെ.എ.എസ്: കൺഫർമേഷൻ നൽകാത്ത ഒന്നേമുക്കാൽ ലക്ഷം അപേക്ഷ തള്ളി

text_fields
bookmark_border
കെ.എ.എസ്: കൺഫർമേഷൻ നൽകാത്ത ഒന്നേമുക്കാൽ ലക്ഷം അപേക്ഷ തള്ളി
cancel
ചെ​റു​വ​ത്തൂ​ർ: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സി​ലേ​ക്ക് ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം അ​പേ​ക്ഷ പി.​എ​സ്.​സി ത​ള്ളി. ക​ഴി​ഞ്ഞ 25 ആ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ അ​പേ​ക്ഷ​ക​ർ ഓ​ൺ​ലൈ​ൻ വ​ഴി സ്ഥി​രീ​ക​ര​ണം ന​ൽ​കേ​ണ്ടി​യി​രു​ന്ന അ​വ​സാ​ന തീ​യ​തി. മൂ​ന്ന് സ്ട്രീ​മു​ക​ളി​ലു​മാ​യി ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത 1,74,864 അ​പേ​ക്ഷ​ക​ളാ​ണ് പി.​എ​സ്.​സി നി​ര​സി​ച്ച​ത്.

നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​നാ​യു​ള്ള സ്ട്രീം ​ഒ​ന്നി​ൽ അ​ഞ്ച​ര ല​ക്ഷം പേ​ർ അ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും 3,75,993 പേ​ർ മാ​ത്ര​മാ​ണ് ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ​ത്. ഇ​തി​ൽ നി​ന്നു​മാ​ത്രം 1,71,550 പേ​രെ ഒ​ഴി​വാ​ക്കി. സ്ട്രീം ​ര​ണ്ടി​ൽ 26,950 പേ​രി​ൽ 23,804 പേ​ർ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ​പ്പോ​ൾ 3146 പേ​രെ ഒ​ഴി​വാ​ക്കി. സ്ട്രീം ​മൂ​ന്നി​ൽ 1750 പേ​ർ അ​പേ​ക്ഷി​ച്ച​തി​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാ​ത്ത 168 പേ​രു​ടെ അ​പേ​ക്ഷ നി​ര​സി​ച്ചു. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി, നി​യ​മ​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യാ​ലും അ​പേ​ക്ഷ നി​ര​സി​ക്കും.
Show Full Article
TAGS:kerala administrative service 
News Summary - kerala administrative service
Next Story