രാജ്ഭവനിലെ സുഖവാസം അധികകാലം ഉണ്ടാകില്ല; ഗവർണർക്കെതിരെ എ.ബി.വി.പി
text_fieldsതിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി. സദാശിവം തികഞ്ഞ പരാജയമാണെന്നും പറ്റില്ലെങ്കിൽ രാജി വെച്ച് പോകണമെന്നും എ.ബി.വി.പി സംസ്ഥാന പ്രസിഡൻറ് പ്രിൻറു മഹാദേവ്. രാജ്ഭവനിലെ സുഖ വാസം അധികകാലം ഉണ്ടാകില്ല. ഒൗദ്യോഗിക സ്ഥാനങ്ങളിൽനിന്ന് രാജിവെച്ച് സുഖവാസത്തിനുള്ള കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുക്കാമെന്ന് കരുതരുത്. യൂനിവേഴ്സിറ്റി കോളജ് സംഭവത്തിൽ സി.ബി.െഎ അന്വേഷണമടക്കം ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി നടത്തിയ കേരള സർവകലാശാല മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് കത്തെഴുതിയ കപട സാംസ്കാരിക നായകരെ തെരുവിൽ കണ്ടാൽ പത്തല് വെട്ടി അടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്, കെ.എം. രവിശങ്കര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
