കോഴിക്കോട് രണ്ടു വയസുകാരന്റെ മരണകാരണം ഷിഗെല്ല അല്ല
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാൾ മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. അടിവാരം തലക്കുന്നുമ്മല് തേക്കില്‍ ടി.കെ. അര്ഷാദിെൻറ മകന് മുഹമ്മദ് സിയാന് (രണ്ട്) ആണ് ഇന്ന് മരിച്ചത്.
ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല അല്ലെന്ന് സ്ഥിരീകരിച്ചത്.
സിയാന്റെ സഹോദരൻ സയാന് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ 18ന് വയറിളക്കവും ഛർദിയും ബാധിച്ച് ഇരുവരെയും കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച സിയാനെ വെൻറിലേറ്ററിലും സയാനെ ഐ.സി.യുവിലുമാണ് പ്രവേശിപ്പിച്ചത്. നിര്‍ജലീകരണം മൂലമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാതാവ്: ഖമറുന്നിസ. സഹോദരി: തന്‍ഹ (നാല്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
