Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെനിയ വാഹനാപകടം:...

കെനിയ വാഹനാപകടം: അഞ്ച്​ മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

text_fields
bookmark_border
Kenya Road Accident
cancel
camera_alt

കെനിയയിൽ ബസപകടത്തിൽ മരിച്ചവരുടെ മൃതദ്ദേഹം കൊച്ചിയിൽ എത്തിച്ചപ്പോൾ മന്ത്രി പി. രാജീവ്‌ ആദരാഞ്ജലി അർപ്പിക്കുന്നു -ഫോട്ടോ രതീഷ് ഭാസ്കർ

നെ​ടു​മ്പാ​ശ്ശേ​രി: കെ​നി​യ​യി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം കൊ​ച്ചിയിൽ എ​ത്തി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്ന (29), മ​ക​ൾ റൂ​ഹി മെ​ഹ്റി​ൻ (ഒ​ന്ന​ര വ​യ​സ്), മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​നി ഗീ​ത ഷോ​ജി ഐ​സ​ക് (58), പാ​ല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി​നി റി​യ ആ​ൻ (41), മ​ക​ൾ ടൈ​റ റോ​ഡ്രി​ഗ്​​സ് (ഏ​ഴ്) എ​ന്നി​വ​രുടെ മൃ​ത​ദേ​ഹങ്ങളാണ് എത്തിച്ചത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45ന് ​ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ എത്തിച്ച മൃ​ത​ദേ​ഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിച്ചു. വിമാനത്താവളത്തിൽ​ നി​ന്ന്​ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്​ കൊ​ണ്ടു ​പോ​കും.

പാ​ല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി​നി റി​യയുടെ ഭർത്താവ് ജോയലും മകനും വിമാനത്തിൽ നെ​ടു​മ്പാ​ശ്ശേ​രിയിൽ എത്തിയിട്ടുണ്ട്. തോളിന് പരിക്കേറ്റ ജോയലിന് ശസ്ത്രക്രിയ നടത്തേണ്ടതിനാൽ പ്രത്യേക ആംബുലൻസിൽ പാലക്കാട്ടേക്ക് കൊണ്ടു പോയി. മ​ണ്ണൂ​രിലെ പൊതുദർശനത്തിന് ശേഷം റി​യയുടെ മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്നയുടെ ഭർത്താവ് ഹനീഫും എത്തിയിട്ടുണ്ട്. മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​നി ഗീ​ത ഷോ​ജി ഐ​സ​കിന്‍റെ സംസ്കാരം കൊച്ചി മാർത്തോമ പള്ളിയിൽ ചൊവ്വാഴ്ച നടക്കും.

കെ​നി​യ​യി​ൽ​ നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന ഭൗ​തി​ക ശ​രീ​ര​ങ്ങ​ൾ​ക്കും ഒ​പ്പ​മു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് യെ​ല്ലോ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലി​നെ​ തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചിരുന്നു. കെ​നി​യ​യി​ൽ​ നി​ന്ന്​ ഖ​ത്ത​റി​ലേ​ക്ക്​ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ഏ​താ​നും മ​ണി​ക്കൂ​ർ​ മു​മ്പ്​ മാ​ത്ര​മാ​ണ് യെ​ല്ലോ​ഫീ​വ​ർ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ട്രാ​വ​ൽ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ ഭൗ​തി​ക​ശ​രീ​ര​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നു. കെ​നി​യ​യി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ​ തേ​ടി നോ​ർ​ക്ക റൂ​ട്ട്സി​നെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. നോ​ർ​ക്ക റൂ​ട്ട്സും സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഒ​ഴി​വാ​ക്കി.

ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ്​ വി​നോ​ദ ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ 28 പേ​ര​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ​കെ​നി​യ​യി​ൽ താ​ഴ്ച​യി​ലേ​ക്ക്​ മറിഞ്ഞത്. ഖ​ത്ത​റി​ല്‍ നിന്ന്​ വി​നോ​ദ​ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു സംഘം.

ജസ്നക്കും റൂഹിക്കും കണ്ണീർവിട

മൂ​വാ​റ്റു​പു​ഴ: കെ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ജ​സ്ന​ക്കും കു​രു​ന്നു മ​ക​ൾ റൂ​ഹി മെ​ഹ്റി​നും ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി നാ​ട്. ഇ​രു​വ​രെ​യും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കു​റ്റി​ക്കാ​ട്ടു​ചാ​ലി​ൽ വീ​ട്ടി​ലേ​ക്കും പേ​ഴ​യ്ക്കാ​പ്പി​ള്ളി സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ലേ​ക്കും ഒ​ഴു​കി എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ ഇ​വ​രു​ടെ വീ​ടു നി​റ​യെ ആ​ളു​ക​ളാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജ​സ്ന​യു​ടെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം എ​ത്തി​യി​രു​ന്നു. ഭാ​ര്യ​യും പി​ഞ്ചു കു​ഞ്ഞും ന​ഷ്ട​പ്പെ​ട്ട്, ഉ​ള്ളു ത​ക​ർ​ന്നു​ള്ള ഹ​നീ​ഫ ക​ണ്ടു​നി​ന്ന​വ​രു​ടെ​യും ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു.

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽനിന്ന് നെ​ല്ലി​ക്കു​ഴി പീ​സ് വാ​ലി​യി​ൽ എ​ത്തി​ച്ച് ക​ഫ​ൻ ചെ​യ്ത ശേ​ഷം 12.15 ഓ​ടെ മൃതദേഹം വീ​ട്ടി​ലെ​ത്തി​ച്ചു. മാ​താ​പി​താ​ക്ക​ൾ​ക്കും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ൾ​ക്കും മാ​ത്രം കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം 12.30 ഓ​ടെ പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പേ​ഴ​യ്ക്കാ​പ്പി​ള്ളി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി​യ​ത്.

റിയയും ടൈറയും ഇനി ഓർമ

പ​ത്തി​രി​പ്പാ​ല (പാ​ല​ക്കാ​ട്): കെ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ണ്ണൂ​ർ സ്വ​ദേ​ശി​നി റി​യ​ക്കും മ​ക​ൾ ടൈ​റ​ക്കും ജ​ന്മ​നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ന്ത്രി പി. ​രാ​ജീ​വാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. എം​ബാം ചെ​യ്യാ​ൻ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷം ഉ​ച്ച​ക്ക് 2.45 ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. വൈ​കീ​ട്ട് ആ​റോ​ടെ പോ​ത്ത​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus Accidentkenyadead bodiesLatest News
News Summary - Kenya Road Accident: Bodies of five Malayalis brought to Kochi
Next Story