കൊല്ലം: കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫോറവും ഓപ്ഷന്‍ ഫോറവും kollam.kv.sac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച എട്ട് പേജുള്ള അപേക്ഷാ ഫോറങ്ങളും മറ്റ് രേഖകളും 27ന് വൈകീട്ട് മൂന്നിനകം സ്‌കാന്‍ ചെയ്ത് admissionkvkollam@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാം. നേരിട്ടും തപാലിലും നിശ്ചിത തീയതിക്കകം സമര്‍പ്പിക്കാം.