Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രീയ വിദ്യാലയ പ്രവേശനം: എം.പി ക്വോട്ട റദ്ദാക്കിയ നടപടി ഹൈകോടതി ശരിവെച്ചു

text_fields
bookmark_border
എം.പിമാർക്ക് പത്തും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുമായിരുന്നു ക്വോട്ട
കേന്ദ്രീയ വിദ്യാലയ പ്രവേശനം: എം.പി ക്വോട്ട റദ്ദാക്കിയ നടപടി ഹൈകോടതി ശരിവെച്ചു
cancel

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് നിലവിലുണ്ടായിരുന്ന എം.പി ക്വോട്ടയടക്കം റദ്ദാക്കിയ നടപടി ഹൈകോടതി ശരിവെച്ചു. റദ്ദാക്കിയ ക്വോട്ടകൾ പുനഃസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയവും കേന്ദ്ര സർക്കാറും നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

എം.പിമാർക്ക് 10 സീറ്റും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുമടക്കം അനുവദിച്ചിരുന്നത് കേന്ദ്രസർക്കാർ റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയിൽ ക്വോട്ടകൾ പുനഃസ്ഥാപിക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളടക്കം ദുർബല വിഭാഗങ്ങളിലുള്ളവർക്ക് പ്രവേശനം നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തുന്ന ക്വോട്ടകൾ ഒഴിവാക്കിയതാണെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kendriya Vidyalaya Admission: High Court upheld the cancellation of MP quota
Next Story