Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ കോവിഡ്​...

രണ്ട്​ കോവിഡ്​ ബാധിതരും പരീക്ഷക്ക്​; ആശുപത്രി വാർഡ്​ പരീക്ഷ കേന്ദ്രമാകും

text_fields
bookmark_border
kem-exam
cancel

​തിരുവനന്തപുരം: കോവിഡ്​ ബാധിച്ച്​ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട്​ വിദ്യാർഥികൾക്ക്​ അവിടെത്തന്നെ എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവ്​. ആ​േരാഗ്യ സെക്രട്ടറിയാണ്​ ഉത്തരവിട്ടത്​. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. പത്തനംതിട്ട ജനറൽ ആശുപ്രതിൽ മറ്റൊരു വിദ്യാർഥി ചികിത്സയിലുണ്ടെങ്കിലും പരീക്ഷ എഴുതുന്നില്ല. ഇൗ രണ്ട്​ വിദ്യാർഥികൾ പരീക്ഷ എഴുതാൻ താൽപര്യമറിയിച്ചതോടെയാണ്​ ഇക്കാര്യം ബന്ധപ്പെട്ട മെഡിക്കൽ ബോർഡുകളുടെ പരിഗണനക്ക്​ വിട്ടത്​. ബോർഡുകളുടെ റിപ്പോർട്ട്​ കൂടി പരിഗണിച്ചാണ്​ സർക്കാർ ഉത്തരവ്​. പ്രവേശന പരീക്ഷ കമീഷണറുടെ പ്രതിനിധി ആശുപത്രിയിൽ എത്തി ചോദ്യ​േപപ്പറും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റും കൈമാറും. 

ക്രമക്കേടില്ലാതെ പരീക്ഷ നടത്താമെന്ന്​ ചുമതലയുള്ള ആശുപത്രി ജീവനക്കാരിൽനിന്ന്​ സത്യവാങ്​മൂലം എഴുതിവാങ്ങും. ഇതാദ്യമായാണ്​ പ്രവേശന പരീക്ഷക്ക്​ ആശുപത്രി വാർഡിൽ കേന്ദ്രമൊരുങ്ങുന്നത്​. 
പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത്​ പിന്നീട്​ നിയമനടപടികളിലേക്ക്​ നീളാൻ ഇടയാക്കുമെന്ന സൂചനയെ തുടർന്നാണ്​ പ്രത്യേക പരീക്ഷകേന്ദ്രം ഒരുക്കുന്നത്​.

വലിയതുറ കേന്ദ്രത്തിൽ ഡ്യൂട്ടി​യുള്ളവർക്ക്​ പി.പി.ഇ കിറ്റ്​ 
രണ്ട്​ പരീക്ഷകേന്ദ്രങ്ങൾ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സൂപ്പർ സ്​​​െപ്രഡ്​ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വലിയതുറ സ​െൻറ്​ ആൻറണീസ്​ ഹയർ സെക്കൻഡറി സ്​കൂളിൽ പരീക്ഷ ജോലിക്കെത്തുന്നവർക്കെല്ലാം പി.പി.ഇ കിറ്റ്​. ഇൻവിജിലേറ്റർമാർക്ക്​ പുറമെ സാമൂഹിക സന്നദ്ധസേന പ്രവർത്തകരും പി.പി.ഇ കിറ്റ്​ ധരിച്ചായിരിക്കും ചുമതല നിർവഹിക്കുക. സൂപ്പർ സ്​പ്രെഡ്​ മേഖലയിലെ കുട്ടികൾ ജില്ലയിലെ മറ്റ്​ കേന്ദ്രങ്ങളിൽ പോയി പരീക്ഷ എഴുതുന്നത്​ ഒഴിവാക്കാൻ വേണ്ടിയാണ്​ വലിയതുറയിൽ പുതിയ കേന്ദ്രം അനുവദിച്ചത്​. 60 വിദ്യാർഥികളാണ്​ ഇവിടെ പരീക്ഷയെഴുതാനുള്ളത്​. പരീക്ഷ കേന്ദ്രമാറ്റം വിദ്യാർഥികളെ ഫോണിൽ വിളിച്ചും എസ്​.എം.എസ്​ വഴിയും അറിയിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപന സാഹചര്യത്തിൽ പ്രവേശന പരീക്ഷക്കുള്ള രണ്ട്​ കേന്ദ്രങ്ങളും മാറ്റിയിട്ടുണ്ട്​. കണ്ണൂർ സ​െൻറ്​ മൈക്കിൾസ്​ എ.​െഎ.എച്ച്​.എസ്​.എസിലെ പരീക്ഷകേന്ദ്രം കണ്ണൂർ ഗവ. ടൗൺ എച്ച്​.എസ്​.എസിലേക്ക്​ മാറ്റി. ഡൽഹിയിലെ പരീക്ഷകേന്ദ്രം എസ്​.എം.എസ്​ മാർഗിലെ കേരള എജുക്കേഷൻ സൊസൈറ്റിയിൽനിന്ന്​ ഫരീദാബാദ്​ ജെ.സി ബോസ്​ യൂനിവേഴ്​സിറ്റി ഒാഫ്​ സയൻസ്​ ആൻഡ്​​ ടെക്​നോളജിയിലേക്കും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Kem exam-Kerala news
Next Story