എ.ഐ കാമറ പദ്ധതി സുതാര്യം, വില 9.5 ലക്ഷം മാത്രമെന്നും കെല്‍ട്രോണ്‍ എം.ഡി
text_fieldsതിരുവനന്തപുരം: എ.ഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എം.ഡി നാരായണ മൂർത്തി. ഒരു കാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു കാമറ സിറ്റത്തിൻ്റെ വില 9.5 ലക്ഷം മാത്രമാണ്. എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു.
74 കോടിരൂപയാണ് കാമറക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം, സർവർ റൂം , പലിശ ഇങ്ങനെയാണ്. ശ്രിറ്റ് എന്ന കമ്പനി ഉപകരാർ നൽകിയതിൽ കെല്‍ട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോള്‍ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് ശ്രിറ്റ് എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്.
232 കോടിക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എ.ഐ ട്രാഫിക് പദ്ധതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

