Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനാധിപത്യത്തെ...

ജനാധിപത്യത്തെ ഭയക്കുന്നവരുടെ ഭീരുത്വമാണ് കെജ്രിവാളിന്‍റെ അറസ്റ്റിൽ തെളിയുന്നതെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi Vijayan
cancel

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് അറസ്റ്റിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെ ഇന്ന് രാത്രിയോടെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധത്തിലാണ്. അറസ്റ്റിനെതിരായ കെജ്രിവാളിന്‍റെ ഹരജി നാളെ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalPinarayi Vijayan
News Summary - Kejriwals arrest callous plot to silence all opposition voices Pinarayi Vijayan
Next Story