Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവിടെ പുകവലി പാടില്ല... കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി കീഴ്മാട്, കേന്ദ്ര മാനദണ്ഡങ്ങളിൽ 150ൽ 144 മാർക്ക്

text_fields
bookmark_border
keezhmad Panchayath
cancel

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ച് 150ൽ 144 മാർക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം കൈവരിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഇവിടെ ഇനി പുകയില ഉൽപന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. സ്കൂളുകളുടെ 100 മീറ്റർ പരിധിയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുക, 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ ലഭ്യമാകാതിരിക്കാൻ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ‘പുകയില രഹിത സ്ഥലം’, ‘ഇവിടെ പുകവലി പാടില്ല’ എന്നീ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കീഴ്മാടിൽ വീടുകളിലെത്തിച്ച് ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ബോധവൽക്കരണ സന്ദേശങ്ങൾ സ്ഥാപിച്ചു. സ്കൂളുകളെ പുകയില വിമുക്ത മേഖലകളാക്കി മാറ്റുകയും വിദ്യാർഥികൾക്കായി സെമിനാറുകളും മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്തു.

കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, വ്യാപാരികൾ, വ്യവസായികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് പദ്ധതിക്ക് പിന്നിലെന്ന് സർക്കാർ അറിയിച്ചു. എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ആദ്യം പറഞ്ഞു വിലക്കി. ലംഘിച്ചവർക്ക് പിഴയിട്ടു. 14,800 രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്.

പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നടനും ഹാസ്യകലാകാരനുമായ സജു കൊടിയനെ പഞ്ചായത്ത്തല അംബാസഡറായി തിരഞ്ഞെടുത്തതായും സർക്കാർ അറിയിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന് 22 വാർഡുകളുണ്ട്. പെരിയാർ നദിയാണ് വടക്കൻ അതിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keezhmad Becomes Keralas First Tobacco-Free Village
Next Story