മാടമ്പിമാർ ഉപയോഗിച്ച ഹീനതന്ത്രം കമ്യൂണിസ്റ്റുകാരും പ്രയോഗിക്കുന്നു -വി.എം. സുധീരൻ
text_fieldsകണ്ണൂർ: ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രവർത്തകരെ അടിച്ചമർത്തുന്നതിന് ജന്മികളും മാടമ്പിമാരും ഉപയോഗിച്ച അതേ ഹീനതന്ത്രമാണ് കമ്യൂണിസ്റ്റുകാരുടെ അനന്തര പരമ്പര അവകാശപ്പെടുന്നവർ സമരക്കാർക്കെതിരെ ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കീഴാറ്റൂരിൽ നടന്ന ബഹുജന മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ കാര്യങ്ങളാണ് വയൽക്കിളികൾ പറയുന്നത്. ആരും വികസനത്തിന് എതിരല്ല, ദേശീയപാത ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം നിർമിക്കേണ്ടത്. കീഴാറ്റൂരിൽ പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല. സോഷ്യൽ അസസ്മെൻറ് സ്റ്റഡി നടന്നിട്ടില്ല. ഇതിനുശേഷം നടക്കേണ്ട വിദഗ്ധരുടെ പഠനവും നടന്നിട്ടില്ല. ഏകപക്ഷീയമായി സംസ്ഥാനസർക്കാറിെൻറ താൽപര്യത്തെ കരുതി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇപ്പോഴത്തേത്. ഇപ്പോൾ കുടിവെള്ളത്തിനുവേണ്ടി കേരളം പരക്കംപായുകയാണ്. കടുത്ത വരൾച്ചയിലേക്ക് കേരളം നീങ്ങുകയാണ്. ഇൗ അവസ്ഥയിലേക്ക് തള്ളിവിട്ടത് നെൽവയലുകളും നീർത്തടങ്ങളും തത്ത്വദീക്ഷയില്ലാതെ നശിപ്പിച്ചതാണ്. അതുെകാണ്ട് സർക്കാറിെൻറ തെറ്റായനയങ്ങൾ മാറ്റിവെക്കണം.
കീഴാറ്റൂരിൽ ബൈപാസ് നിർമിക്കുന്നതിന് ബദൽ മാർഗങ്ങളുണ്ട്, ബദൽ സംവിധാനങ്ങളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിെൻറ റിപ്പോർട്ട് നമുക്ക് മുന്നിലുണ്ട്. കൃഷിക്ക് ദോഷംവരാതെ തണ്ണീർത്തടം നശിപ്പിക്കാതെ ഒരാളെേപ്പാലും കുടിയിറക്കാതെ ന്യായമായ നടപടികൾ സ്വീകരിക്കണം. എലിവേറ്റഡ് പാത നിർമിക്കാമെന്നുപറയുേമ്പാൾ അത് വയലിലൂടെ വേണമെന്ന് പറയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. സമരം ചെയ്യുന്നവർ വികസനവിരുദ്ധരാണെന്നാണ് പറയുന്നത്. ജനഹിതം മാനിക്കാതെ ഇത്തരം വികസനങ്ങൾ നടത്തുന്നവരാണ് യഥാർഥ വികസനവിരുദ്ധർ. കുടിവെള്ളം മുട്ടിക്കുന്നവരും അന്നം മുട്ടിക്കുന്നവരും ജനങ്ങളുടെ ആരോഗ്യം തകർക്കുന്നവരാണ്. രാജ്യത്തുടനീളം മദ്യശാലകൾ തുറക്കുന്നവരാണ് വികസനവിരോധികളെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.