Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ: അനുനയ...

കീഴാറ്റൂർ: അനുനയ നീക്കവുമായി പി. ജയരാജൻ വയൽക്കിളികളുടെ വീട്ടിൽ

text_fields
bookmark_border
കീഴാറ്റൂർ: അനുനയ നീക്കവുമായി പി. ജയരാജൻ വയൽക്കിളികളുടെ വീട്ടിൽ
cancel

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന ‘വയൽക്കിളി’കളുമായി അനുനയത്തിന്​ സി.പി.എം നീക്കം. ഇതി​​​​െൻറ ഭാഗമായി ജില്ല സെക്രട്ടറി പി. ജയരാജൻ കീഴാറ്റൂരിലെത്തി വയൽക്കിളി പ്രവർത്തകരുടെ വീടുകളിൽ സന്ദർശനം നടത്തി. പാർട്ടി വിലക്കിയ സമരത്തിൽ പങ്കെടുത്തതിന്​ സി.പി.എമ്മിൽനിന്ന്​  പുറത്താക്കിയ 11 പേരുടെ വീടുകളിലാണ്​ നേതാക്കൾ എത്തിയത്. 

അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയവരെ  ജില്ല സെക്രട്ടറി കാണാൻപോകുന്നത് സി.പി.എമ്മി​​​​െൻറ ചരിത്രത്തിൽതന്നെ അത്യപൂർവമാണ്. വയൽക്കിളികൾക്കു മുന്നിൽ സി.പി.എം മയപ്പെടുന്നതി​​​​െൻറ സൂചനയായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​. വയൽക്കിളികൾ  അടുത്തമാസം പരിസ്ഥിതി പ്രവർത്തകരുടെ സഹായത്താൽ തിരുവനന്തപുരത്തേക്ക് ലോങ്​ മാർച്ചിന് ഒരുങ്ങുന്നതും ബി.ജെ.പി, യു.ഡി.എഫ് ഉൾപ്പെടെയുള്ള കക്ഷികൾ സമരം കൈയടക്കുന്നതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലുമാണ്​ സി.പി.എമ്മി​നെ മാറിച്ചിന്തിപ്പിക്കുന്നത്​. 

മുൻകൂട്ടി അറിയിക്കാതെയായിരുന്നു പി. ജയരാജ​​​​െൻറ കീഴാറ്റൂർ സന്ദർശനം. ബുധനാഴ്​ച രാവിലെ ഏഴരയോടെ എത്തി. ഏതാനും വീടുകളിൽ കയറിയ ശേഷം ഒമ്പതരയോടെ മടങ്ങി. കീഴാറ്റൂർ വടക്ക്, തെക്ക്, സെൻട്രൽ ബ്രാഞ്ചിൽനിന്നായി പുറത്താക്കിയ 11 പേരിൽ ബൈജു, ബിജു, പ്രസന്നൻ, ബാലൻ, ഗോവിന്ദൻ, രജീഷ് എന്നിവരുടെ വീടുകളിലാണ് ജയരാജൻ എത്തിയത്. എന്നാൽ, മുൻ ബ്രാഞ്ച്​ സെക്രട്ടറി കൂടിയായ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരി​​​​െൻറ വീട്ടിൽ ജയരാജനും സംഘവും  കയറിയില്ല.  നേതാക്കളെത്തു​േമ്പാൾ ​ ബിജു, ബൈജു തുടങ്ങിയവർ വീടുകളിൽ ഉണ്ടായിരുന്നില്ല.

സമരത്തിൽനിന്നു പിന്മാറണമെന്നും വയൽക്കിളികൾ തിരുവനന്തപുരത്തേക്കു നടത്താനിരിക്കുന്ന ലോങ് മാർച്ചിൽ പങ്കെടുക്കരുതെന്നും പി. ജയരാജൻ ആവശ്യപ്പെട്ടതായാണ്​ വിവരം. സമരത്തിനുള്ള പിന്തുണ പിൻവലിച്ചാൽ പുറത്താക്കിയ ബ്രാഞ്ച് അംഗങ്ങളെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഉറപ്പും നൽകി.  തെറ്റുതിരുത്തിയതായി സംയുക്ത പ്രസ്താവനയിറക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങിയില്ലെന്നാണ്​ വിവരം. ബുധനാഴ്​ച കാണാൻ സാധിക്കാത്തവരെ വീണ്ടും വന്ന് കാണുമെന്നും സൂചനയുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി പി. മുകുന്ദൻ, ജില്ല കമ്മിറ്റി അംഗം കെ. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗം ബിജുമോൻ, ബ്രാഞ്ച്  സെക്രട്ടറി രാഘവൻ തുടങ്ങിയവരും ജയരാജനൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsp jayarajanmalayalam newsKeezhattoor StrikeWayalkili
News Summary - Keezhattoor Strike - Kerala News
Next Story