Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ സമരക്കാർ...

കീഴാറ്റൂർ സമരക്കാർ വയൽക്കിളികളല്ല, വയൽക്കഴുകൻമാർ - ജി. സുധാകരൻ

text_fields
bookmark_border
കീഴാറ്റൂർ സമരക്കാർ വയൽക്കിളികളല്ല, വയൽക്കഴുകൻമാർ - ജി. സുധാകരൻ
cancel

തിരുവനന്തപുരം: കീഴാറ്റൂർ സമരത്തെ തള്ളി മന്ത്രി ജി. സുധാകാ​രൻ. സമരം നടത്തുന്നത്​ വയൽക്കിളികളല്ല വയൽ കഴുകൻമാരാണെന്ന്​ സുധാകരൻ പറഞ്ഞു. കീഴാറ്റൂരി​​െല ബൈപ്പാസ്​ നിർമാണത്തിനെതിരായ വിഷയത്തിൽ പ്രതിപക്ഷത്തി​​​​​​െൻറ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നൽകുകയായിരുന്നു ജി. സുധാകരൻ. 

പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന്​ സ്​ഥലം വിട്ടുകൊടുക്കാൻ സമ്മതപ​ത്രം ഒപ്പിട്ടിട്ടുണ്ട്​. നാലു പേർക്ക്​ വേണ്ടി നടത്തുന്ന സമരത്തി​െനാപ്പമാണ്​ പ്രതിപക്ഷം നിൽക്കുന്നത്​. വയലി​​​​​​െൻറ പരിസരത്തു പോലും പോകാത്തവരാണ്​ സമരക്കാർ. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്​. വയൽക്കിളികളല്ല വയൽ ക്കഴുകൻമാരാണ്​ സമരക്കാരെന്നും ജി. സുധാകരൻ ആരോപിച്ചു. 

വികസന വിരുദ്ധർ മാരീചവേഷം പൂണ്ടുവരികയാണ്​. അവരെ കണ്ട്​ ആരും കൊതിക്കേണ്ട. നന്ദിഗ്രാമല്ല കീഴാറ്റൂർ. കീഴാറ്റൂർ സമരത്തിന്​ നന്ദിഗ്രാമുമായി സാമ്യമില്ല. പ്ര​ദേശത്ത്​ ഒരു തുള്ളി പോലും രക്​തം വീഴ്​​ത്താൻ സർക്കാറിന്​ താത്​പര്യമില്ലെന്നും സുധാകരൻ വ്യക്​തമാക്കി. 

എന്നാൽ സമരം നടത്തിയത്​ കഴുകൻമാരല്ല, വയൽക്കിളികൾ സി.പി.എമ്മി​​​​​​െൻറ അംഗങ്ങൾ തന്നെയാണെന്ന്​ അടിയന്തരപ്രമേയ നോട്ടീസ്​ നൽകിയ വി.ഡി. സതീശൻ വ്യക്​തമാക്കി. സമരപ്പന്തൽ കത്തിക്കാൻ സി.പി.എമ്മിന്​ അനുവാദം നൽകിയത്​ ആരാണ്​? പൊലീസ്​ കാഴ്​ചക്കാരായി നോക്കി നിൽക്കെയാണ്​ സി.പി.എമ്മുകാർ സമരപ്പന്തൽ കത്തിച്ചതെന്നും വി.ഡി സതീശൻ ആരോപിച്ചു. എന്നാൽ സമരപ്പന്തൽ​ കെട്ടിയത്​ അനുവാദമില്ലാതെയാണെന്നും സമരക്കാർക്കെതിരെ കേസടെുത്തിട്ടുണ്ടെന്നും ജെയിംസ്​ മാത്യു പറഞ്ഞു. 

മന്ത്രി മറുപടി പറഞ്ഞതിനാൽ അടിയന്തര പ്രമേയ നോട്ടീസ്​ സ്​പീക്കർ തള്ളി. ദേശീയപാതാ വികസനത്തിന്​ പ്രതിപക്ഷം എതിരല്ലെന്നും സർക്കാർ കീഴാറ്റൂർ സമരത്തെ നേരിടുന്ന രീതി​െയയാണ്​ വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമയേത്തിന്​ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭയിൽ നിന്ന്​ ഇറങ്ങിപ്പോയി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsg sudhakaranmalayalam newsKeezhattoor StrikeVayal Kilikal
News Summary - Keezhattoor Strike in Assembly - Kerala News
Next Story