കീഴാറ്റൂർ വയലിലൂടെ റോഡ് വേണ്ടെന്ന് കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട്
text_fieldsതളിപ്പറമ്പ്: കീഴാറ്റൂർ ബൈപാസിെൻറ അലൈൻമെൻറ് മാറ്റണമെന്ന് കേന്ദ്ര പഠനസംഘത്തിെൻറ റിപ്പോർട്ട്. വയൽ നികത്തി ബൈപാസ് നിർമിക്കരുതെന്നും സംഘത്തിെൻറ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. 20 പേജുള്ള റിപ്പോർട്ടാണ് കേന്ദ്രസംഘം തയാറാക്കി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അലൈൻമെൻറ് പുനഃപരിശോധിക്കണമെന്നാണ് അതിൽ പ്രധാനമായും ഉന്നയിക്കുന്നത്.
തോട് ഒരുകാരണവശാലും മണ്ണിട്ട് മൂടരുതെന്നും ജലസംഭരണിയായ വയൽ മണ്ണിട്ട് നികത്തരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അത് പ്രകൃതിസമ്പത്തിനെയും കൃഷിയെയും ബാധിക്കും. അതുകൊണ്ടുതന്നെ ബദൽസംവിധാനം തേടണം. ഒരുകാരണവശാലും ബദൽമാർഗം കണ്ടെത്താനാവാത്ത സ്ഥിതിയാണെങ്കിൽപോലും വയലിന് പോറലേൽപിക്കാതെ ഒരുവശത്തേക്ക് മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്നും നിർദേശിക്കുന്നു.
വനം-പരിസ്ഥിതിമന്ത്രാലയം ബംഗളൂരു മേഖലാ ഓഫിസിലെ റിസർച് ഓഫിസർ ജോൺ തോമസിെൻറ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ദേശീയപാത അതോറിറ്റി ഡയറക്ടർ നിർമൽ സാദ്, മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖലാ മേധാവി എം.എസ്. ഷീബ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.കീഴാറ്റൂർ ബൈപാസ് സംബന്ധിച്ച പഠനറിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായി വയൽക്കിളി പ്രവർത്തകർ പറഞ്ഞു.
ബൈപാസിനായി ബദൽമാർഗങ്ങൾ അനവധിയുണ്ട്. അവ നടപ്പിലാക്കുകയാണ് വേണ്ടത്. കീഴാറ്റൂർവഴി വീണ്ടും ബൈപാസ് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.അതേസമയം, കീഴാറ്റൂർ ബൈപാസ് സംബന്ധിച്ച കേന്ദ്ര പരിസ്ഥിതിസംഘത്തിെൻറ റിപ്പോർട്ടിനെ സി.പി.എം എതിർക്കില്ലെന്ന് തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദൻ പറഞ്ഞു. കീഴാറ്റൂർ ബൈപാസ് നിർമാണം അനിവാര്യമാണ്. വയലിെൻറ പേരിൽ പ്രക്ഷോഭം നടത്തിയവർ പറഞ്ഞത് ബൈപാസ് പാടില്ലെന്നാണ്. അത് അംഗീകരിക്കാനാവില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
