വിവാദങ്ങളുടെ മറനീക്കി വീണ്ടും വയൽക്കിളികൾ: സമരത്തിൽ നിന്ന് പിറകോട്ടില്ല
text_fieldsതളിപ്പറമ്പ്: കീഴാറ്റൂർ ബൈപാസ് സമരത്തിൽ പി. ജയരാജൻ ആവശ്യപ്പെട്ടതുകൊണ്ടല്ല ലോങ് മാർച്ച് മാറ്റിെവച്ചതെന്നും ഇതിനു മുമ്പുതന്നെ മാർച്ച് മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നുവെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. വയൽക്കിളികൾ സമരത്തിൽനിന്ന് പിന്നോട്ടു പോയിട്ടില്ലെന്നും വാർത്തസമ്മേളനത്തിൽ സുരേഷ് വ്യക്തമാക്കി. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനുമായി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് ലോങ്മാർച്ച് മാറ്റിവെച്ചുവെന്ന നിലയിൽ വിവാദം ഉയർന്നേതാടെയാണ് ഇന്നലെ സുരേഷ് വാർത്തസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയകക്ഷിയും അന്യമല്ലെന്ന് സുരേഷ് പറഞ്ഞു.
വയല്‍ സംരക്ഷിക്കാന്‍ പിന്തുണ നല്കുന്ന ആരുമായും കൈകോര്‍ക്കും. സമരസമിതിക്ക് ഒരു വാതിലും അടച്ചുവെക്കാനാവില്ല. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനുപുറമെ, ഒ. രാജഗോപാലുമായും കെ. സുധാകരനുമായും കെ.എന്‍. രാമചന്ദ്രനുമായുമൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊക്കെ സമരസമിതിയുടെ തീരുമാനപ്രകാരമാണ്. ലോങ് മാര്‍ച്ച് മാറ്റിവെക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടത് ശരിയാണെങ്കിലും ഇതേക്കുറിച്ച് താന്‍ ഒരുവിധ ഉറപ്പും നല്‍കിയിട്ടില്ല. ഐക്യദാര്‍ഢ്യ സമിതിയാണ് ലോങ് മാര്‍ച്ച് മഴക്കാലം കഴിഞ്ഞതിനുശേഷം നടത്താമെന്ന് പ്രഖ്യാപിച്ചത്.
നമ്പ്രാടത്ത് ജാനകിയമ്മ, സി. മനോഹരന്, കെ.പി. മഹേഷ്, കെ. വിനീത് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. അതേസമയം, സുരേഷുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലം വിവരിച്ച് പി. ജയരാജൻ, വയൽക്കിളികൾ ശത്രുക്കളല്ല എന്ന നിലയിൽ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചിരുന്നു.
കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരം നടത്തിയവരുമായി താൻ നടത്തിയത് രഹസ്യ ചർച്ച അല്ലെന്നും ഇൗ വിഷയത്തിൽ എല്ലാവരുമായും കൂടിയാലോചന നടത്താനുള്ള പാർട്ടി തീരുമാനമനുസരിച്ചുള്ള ഒന്നാണെന്നും ജയരാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
