വാക്ക് പാലിച്ചു; എൽ.ഡി.എഫ് പ്രവർത്തകൻ മീശ വടിച്ചു
text_fieldsപത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പന്തയം വെച്ച പ്രകാരം മീശ വടിച്ച് എല്‍.ഡി.എഫ് പ്രവർത്തകൻ. എല്‍.ഡി.എഫ് വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബാബു വർഗീസ് സുഹൃത്തുക്കളുമായി പന്തയം വെച്ചത്. "മീശ വടിക്കലും ഒരു കുപ്പിയുമായിരുന്നു" പന്തയത്തിലെ വ്യവസ്ഥ. യു.ഡി.എഫിന് ഭരണം ലഭിച്ചതോടെ അദ്ദേഹം സന്തോഷപൂർവ്വം മീശ വടിച്ചു.
പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയതോടെയാണ് എല്‍.ഡി.എഫ് പ്രവർത്തകനായ ബാബു വർഗീസ് തന്റെ വാക്ക് പാലിച്ചത്. 'യു.ഡി.എഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ലെന്നും നഗരസഭയില്‍ എല്‍.ഡി.എഫിന്റെത് മികച്ച ഭരണമായിരുന്നു കാഴ്ചവെച്ചതെന്നും" ബാബു വർഗീസ് പ്രതികരിച്ചു. എന്നിരുന്നാലും വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് മീശ നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

