മുറിയാതെ കെടാമംഗലത്തിന്റെ പാരമ്പര്യം
text_fieldsതൃശൂർ: കെടാമംഗലം സദാനന്ദെൻറ കുടുംബത്തിൽനിന്ന് ഒരു കാഥിക കൂടി. എറണാകുളം ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടത്തിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി അനുവ്രത സൂരജാണ് കെടാമംഗലത്തിെൻറ കുടുംബത്തിലെ പുതിയ കാഥിക. സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയാണ് അനുവ്രതയുടെയും ടീമിെൻറയും മടക്കം. സുസ്മേഷ് ചന്ദ്രോത്തിെൻറ ‘മരണവിദ്യാലയം’ എന്ന കഥയാണ് വേദിയിൽ അവതരിപ്പിച്ചത്. കൈതാരം വിനോദ്, മുതുകുളം സോമനാഥ് എന്നിവരാണ് ഗുരുക്കന്മാർ. അനുവ്രതയുടെ പിതാവ് സൂരജും കാഥികനാണ്. ബാങ്ക് ജീവനക്കാരിയായ ഷീനയാണ് അമ്മ. വിദ്യാർഥിനിയായ അനഘയാണ് സഹോദരി. സൂരജിെൻറ പിതാവിെൻറ അമ്മാവനാണ് കെടാമംഗലം സദാനന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
