കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: ഇന്ന് പ്രഖ്യാപിക്കാനിരുന്ന എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ (KEAM) പരീക്ഷ ഫലം മാറ്റിവെച്ചു. സി.ബി.എസ്.ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സി.ബി.എസ്.ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന നിരവധി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി.
എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി റോജി എം ജോൺ പ്രതികരിച്ചു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് പ്രശ്നം ഉടനടി പരിഹരിക്കാൻ പരീക്ഷ കമീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

