Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ കീം...

കോഴിക്കോട്​ കീം എഴുതിയ ഒരു വിദ്യാർഥിക്ക്​ കോവിഡ്​

text_fields
bookmark_border
കോഴിക്കോട്​ കീം എഴുതിയ ഒരു വിദ്യാർഥിക്ക്​ കോവിഡ്​
cancel

കോഴിക്കോട്​: സംസ്​ഥാനത്ത്​ എൻജിനീയറിങ്​ പ്ര​േവശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ​കോഴിക്കോട്​ മലബാർ ക്രിസ്​ത്യൻ കോളജ്​ ഹയർസെക്കൻഡറി സ്​കൂളിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഒളവണ്ണ സ്വദേശിയാണ്​ വിദ്യാർഥി. വിദ്യാർഥിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കി.

നേരത്തേ തിരുവനന്തപുരത്ത്​ കീം പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും ഒരു വിദ്യാർഥിയുടെ രക്ഷിതാവിനും രോഗം സ്​ഥിരീകരിച്ചിരുന്നു. പരീക്ഷ ​കേന്ദ്രത്തിലെത്തിയ മണക്കാട്​ സ്വദേശിയായ രക്ഷിതാവിനാണ്​ രോഗം സ്​ഥിരീകരിച്ചത്​. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

Show Full Article
TAGS:covid 19 corona virus student 
News Summary - keam exam attended student tests Covid positive -kerala news
Next Story