കെ.സി.എച്ച്.ആറിന്‍െറ പട്ടണം ഉദ്ഖനനം അന്വേഷിക്കാന്‍ സമ്മര്‍ദം
text_fieldsകൊല്ലം: കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്‍െറ (കെ.സി.എച്ച്.ആര്‍) നേതൃത്വത്തിലെ പട്ടണം ഉദ്ഖനന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാറില്‍ സമ്മര്‍ദമേറുന്നു. കെ.സി.എച്ച്.ആര്‍ ഡയറക്ടര്‍ സ്ഥാനത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പി.ജെ. ചെറിയാനെ കഴിഞ്ഞദിവസം നീക്കിയ സാഹചര്യത്തിലാണ് ആവശ്യം.
കെ.സി.എച്ച്.ആറിന്‍െറ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പുള്ള ചരിത്രകാരന്മാര്‍ ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ‘മുസിരിസ്’എന്ന പ്രാചീന തുറമുഖം തേടി പട്ടണത്ത് നടത്തിയ ഉദ്ഖനനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാക്കണമെന്ന നിര്‍ദേശമാണ് പ്രമുഖ ചരിത്രകാരന്മാരടക്കം മുന്നോട്ടുവെച്ചത്.
പദ്ധതിക്കായി ചെലവിട്ട തുക അന്വേഷിക്കണമെന്ന ആവശ്യം ചരിത്രഗവേഷകരില്‍ പലരും നേരത്തേതന്നെ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍, ഉദ്ഖനനത്തില്‍ ലഭിച്ച കണ്ടത്തെലുകള്‍ ചൂണ്ടിക്കാട്ടി എല്ലാം ശരിയായ ദിശയിലായിരുന്നെന്ന് വാദിക്കുകയായിരുന്നു കെ.സി.എച്ച്.ആര്‍. ചരിത്രകാരന്‍ എം.ജി.എസ്. നാരായണനും കെ.സി.എച്ച്.ആറിന്‍െറ പട്ടണം ഉദ്ഖനനത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നിരുന്നു.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നഗരപ്രദേശമായിരുന്നു മുസിരിസ് എന്ന ചരിത്രം ചോദ്യംചെയ്യപ്പെടുന്നത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്. മുസിരിസ് കൊടുങ്ങല്ലൂരല്ളെന്നും വടക്കന്‍ പറവൂരിനടുത്തെ പട്ടണം എന്ന ഗ്രാമമാവാനാണ് സാധ്യതയെന്നും കെ.സി.എച്ച്.ആര്‍ പല തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, 2007ല്‍ ആരംഭിച്ച ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മുസിരിസ് ആണ് ഇതെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ളെന്നാണ് ഒരുവിഭാഗം ചരിത്രകാരന്മാരുടെ വാദം. പട്ടണമാണ് മുസിരിസ് എന്ന് സ്ഥാപിക്കലല്ല തങ്ങളുടെ ഗവേഷണ അജണ്ടയെന്നും മുന്‍ധാരണയോടെയല്ല മുന്നോട്ടുപോവുന്നതെന്നും കെ.സി.എച്ച്.ആര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
