'വിദ്വേഷ പ്രചാരണങ്ങൾ അനുവദിക്കില്ല'; വെള്ളാപ്പള്ളി നടേശനെതിരെ കെ.സി വേണുഗോപാൽ
text_fieldsആലപ്പുഴ: വിദ്വേഷ പ്രസ്താവനകൾ സർക്കാറിനെ എതിർക്കുന്നതാണെന്ന് ജനങ്ങൾ മനസിലാക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തിൽ കെ.സി വേണുഗോപാൽ പ്രതികരിച്ചു. യു.ഡിഎഫ് അധികാരത്തിൽ വരുന്നതിനു മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് വെള്ളാപ്പള്ളി നടേശൻ പരാമർശം നടത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്‍റെ മുഖപത്രത്തിലാണ് വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിൽ ഭരണത്തിന്‍റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് ആരോപിച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ ജി. സുധാകരൻ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പമാണ് സന്ദർശനം നടത്തിയത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച ടീം മന്ത്രിമാരാകുമെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴക്ക് പ്രാതിനിധ്യംവരുന്ന മന്ത്രി സഭ ആയിരിക്കുമെന്നും ആലപ്പുഴയുടെ പ്രതാപം തിരിച്ചുപിടിക്കാൻ പ്രവർത്തിക്കുമെന്ന് കെ.സി പറഞ്ഞു. ഉച്ചോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് സണ്ണി ജോസഫ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

