‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; പാര്‍ലമെന്ററി പ്രസംഗങ്ങളുടെ സമാഹാരവുമായി കെ.സി. വേണുഗോപാലിന്‍റെ പുസ്തകം
text_fieldsതിരുവനന്തപുരം: ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി പുതിയ പുസ്തകം സമര്‍പ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഫേസ്ബുക്കിലൂടെയാണ് വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്.
‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം വേണുഗോപാലിന്റെ ദീര്‍ഘകാലത്തെ പാര്‍ലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡി.സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്‌സഭയിലും അദ്ദേഹം നടത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതല്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, നഴ്‌സുമാരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

