Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റ് ലഭിക്കാൻ വേണ്ടി...

സീറ്റ് ലഭിക്കാൻ വേണ്ടി മാധ്യമങ്ങളിൽ പേര് ചർച്ചയാക്കുന്നവരെ പരിഗണിക്കില്ലെന്ന് കെ.സി വേണുഗോപാൽ

text_fields
bookmark_border
KC Venugopal
cancel

പാലക്കാട്: സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണു സ്ഥാനാർഥികളെ തീരുമാനിക്കുക. വിജയഘടകങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. സ്വയം സ്ഥാനാർഥിയാകാൻ പോകുന്നവർ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാണിക്കാൻ നിൽക്കേണ്ടതില്ല.

അതേസമയം, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വി.ടി.ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘എക്സ്’ എം.എൽ.എ, എം.പി എന്ന് അഭിസംബോധന ചെയ്യുകയും ഇവരുടെ രണ്ടുപേരുടെയും പേരിലെ ‘എക്സ്’ എന്നത് ഉടൻ മാറുമെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramKC Venugopalramya haridasan
News Summary - KC Venugopal will not consider those whose names are discussed in the media to get a seat
Next Story