Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസിൽ തന്‍റെ പേരിൽ ഗ്രൂപ്പില്ല; മുഖ്യമന്ത്രിയാകാനില്ലെന്ന് കെ.സി വേണുഗോപാൽ
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയാകാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി നിർണയം കൂട്ടായ തീരുമാനമാണ്. ഒരു കാർക്കശ്യവും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കെ. സുധാകരന്‍റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരിൽ സജി ജോസഫിന്‍റെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതല്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. ഒ. രാജഗോപാലിന്‍റെ കോ-ലീ-ബി പരാമർശത്തിൽ അർഥമില്ല. പറഞ്ഞതൊക്കെ മാറ്റി പറഞ്ഞിട്ടുള്ള ആളാണ് രാജഗോപാലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Next Story

