Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ

text_fields
bookmark_border
രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ
cancel

ആലപ്പുഴ: രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി.വി അന്‍വര്‍ എംഎല്‍എ അപമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. രാഹുല്‍ഗാന്ധിക്കെതിരായ പി.വി.അന്‍വറിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്.

കേരള നിയമസഭയിലെ ഒരു എം.എല്‍എ.യാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസന്‍സ് കൊടുക്കുന്നത്. നെഹ്റു കുടുംബത്തെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്.

ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. എന്നെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. അന്‍വറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കനീഷനെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KC Venugopal said that Anwar insulted Rajiv Gandhi who died for the country
Next Story