Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബ്രിട്ടാസിന്‍റെ തരൂർ പ്രേമം മോദിയെ കുറിച്ച് നല്ലത് പറഞ്ഞതിനാൽ, ഇത് കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളുടെ ഭാഗം’; രൂക്ഷ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

text_fields
bookmark_border
Shashi Tharoor, KC Venugopal, John Brittas
cancel

ന്യൂഡൽഹി: സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസിന് കോൺഗ്രസ് എം.പി ശശി തരൂരിനോടുള്ള പ്രേമം മോദിയെ കുറിച്ച് നല്ലത് പറഞ്ഞതു കൊണ്ടാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത് കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളുടെ ഭാഗമാണെന്നും വേണുഗോപാൽ പറഞ്ഞു.

തരൂരിന്റെ പ്രസ്താവനയല്ല, അതു പിന്തുണച്ച ബ്രിട്ടാസി​ന്റെ പ്രസ്താവനയാണ് നോ​ക്കേണ്ടത്. തരൂരിനെ അഭിനന്ദിക്കാൻ മോദിയെ കുറിച്ച് നല്ലത് പറയേണ്ടി വരുന്നുവെന്നാണിതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, റഷ്യ വിഷയത്തില്‍ തരൂരിന്റെ നിലപാട് മാറ്റത്തെയാണ് പിന്തുണച്ചതെന്ന് ബ്രിട്ടാസ് വേണുഗോപാലിന്റെ ആരോപണത്തോട് പ്രതികരിച്ചു. റഷ്യയൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണമെന്നായിരു​ന്നു തന്റെ പാർട്ടിയുടെ നയം.

എന്നാൽ, രക്തം പുരണ്ട കൈകളാണ് അതെന്നും അവരിൽ നിന്ന് വാങ്ങരുതെന്നും പറഞ്ഞ തരൂർ ഇപ്പോൾ അത് മാറ്റിപ്പറഞ്ഞു. അതിനെയാണ് പിന്തുണച്ചതെന്നും വേണുഗോപാലും തരൂരും തന്റെ സുഹൃത്തുക്കളാണെന്നും ബ്രിട്ടാസ് പറഞ്ഞു.

ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ ശശി തരൂർ പ്രശംസിച്ചത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ തരൂർ പുകഴ്ത്തിയത്.

'2022 ഫെബ്രുവരിയില മോദിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തിരുന്നു. യു.എൻ ചാർട്ടറിന്‍റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ നിലപാടിനെ എതിർത്തത്. അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ആക്രമണം നടത്തുന്ന റഷ്യയെ എതിർക്കണമെന്നായിരുന്നു തന്റെ നിലപാട്.

ഒരുപക്ഷം ഏകപക്ഷീയമായാണ് യുദ്ധത്തിൽ ഏർപ്പെട്ടത്. അതിനാലാണ് അവരെ എതിർക്കണമെന്ന് പറഞ്ഞത്. എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യയുടെ നയമാണ് ശരിയെന്ന് തോന്നുന്നു. ഈ നയം മൂലമാണ് ഒരാഴ്ചക്കിടെ യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരെ ആശ്ലേഷണം ചെയ്യാൻ മോദിക്ക് സാധിച്ചത്' -തരൂർ കൂട്ടിച്ചേർത്തു.

മോദിയുടെ യു.എസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂരിന്‍റെ മുൻ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു. മോദിയുടെ യു.എസ് സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നാണ് തരൂർ പറഞ്ഞത്. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Shashi Tharoor, Narendra Modi, KC Venugopal, John Brittas, ശശി തരൂർ, കെ.സി. വേണുഗോപാൽ, നരേന്ദ്ര മോദി, ജോൺ ബ്രിട്ടാസ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KC Venugopal react to John Brittas comments against Shashi Tharoor
Next Story