ലീഗ് കൊടി വിലക്കിയെന്ന വാർത്ത വ്യാജമെന്ന്; കെ.സി. വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി
text_fieldsമാനന്തവാടി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്‍റെ പതാക വിലക്കിയെന്നും ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നുമുള്ള വാർത്ത വ്യാജമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വ്യാജ വാര്‍ത്ത നല്‍കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
താന്‍ നിർദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണ്. ഇതിനെതിരേ എറണാകുളം സൈബർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് അപകീർത്തികരമായ തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മീഡിയ വൺ ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
പരാജയ ഭീതിപൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.