Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനലുകൾക്ക് വിലക്ക്:...

ചാനലുകൾക്ക് വിലക്ക്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -കെ.സി. വേണുഗോപാൽ

text_fields
bookmark_border
kc-venugopal.
cancel

തിരുവനന്തപുരം: മോഡി സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറ ൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹി കലാപത്തി​​െൻറ നേർക്കാഴ്ചകൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടിയതിന് പ്രതികാര ന ടപടിയെന്നോണം രണ്ടു മലയാള വാർത്താ ചാനലുകളെ വിലക്കിയ നടപടി കേന്ദ്ര സർക്കാരി​​െൻറ ഫാഷിസ്​റ്റ്​ നടപടികളുടെ തുടർച്ചയാണ്.

വില​േക്കർ​​പ്പെടുത്തിയ ചാനലുകളുടെ ഓഫിസുകൾക്കു മുൻപിൽ സംഘപരിവാർ സംഘടനകൾ പടക്കം പൊട്ടിച്ചു ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഡൽഹി കലാപം ബി.ജെ.പിയുടെയും കേന്ദ്രസർക്കാരി​​െൻറയും മൗനാനുവാദത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നതിനു തെളിവാണ് ഇപ്പോൾ നടന്നുവരുന്ന പ്രതികാര നടപടികൾ. മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
സർക്കാരിന് ഹിതകരമായ വാർത്തകൾ മാത്രം കൊടുത്താൽ മതിയെന്ന ഏകാധിപത്യപരമായ നിലപാട് ജനാധിപത്യ വ്യവസ്ഥക്കുനേരെയുള്ള വെല്ലുവിളിയാണ്. ഡൽഹി കലാപം പാർലമ​െൻറിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതി​​െൻറ പേരിൽ ഏഴ് എം.പിമാരെ സസ്‌പെൻഡ് ചെയ്ത്​ ഒരുദിവസത്തിനുള്ളിലാണ് മാധ്യമങ്ങൾക്കു നേരെ നടപടിയെടുത്തത്. കലാപത്തിന് പിന്നിൽ കേന്ദ്രത്തിന് എന്തോ മറക്കാനുണ്ടെന്നതിനു തെളിവാണ് ഈ നടപടികളെന്നും മാധ്യമ സ്വാതന്ത്ര്യം ചവിട്ടിയരക്കുന്ന നടപടികൾ അനുവദിക്കാനാവില്ലെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media oneasianet newsDelhi violencedelhi riotsmediaban
News Summary - kc venugopal on mediaban
Next Story