Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവാദത്തിന് സമയം...

സംവാദത്തിന് സമയം കുറിച്ചോളൂ എന്ന് മുഖ്യമന്ത്രിയോട് കെ.സി വേണുഗോപാല്‍: ‘ഡീലുകള്‍ക്ക് കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ല’

text_fields
bookmark_border
സംവാദത്തിന് സമയം കുറിച്ചോളൂ എന്ന് മുഖ്യമന്ത്രിയോട് കെ.സി വേണുഗോപാല്‍: ‘ഡീലുകള്‍ക്ക് കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ല’
cancel
Listen to this Article

ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കഴിഞ്ഞ ദിവസം കെസി വേണുഗോപാല്‍ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.

മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ സംവാദത്തിന് നാളെ തന്നെ തയ്യാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താം. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാര്‍ പോരാടിയത്. ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസ ര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നടക്കുന്ന അന്വേഷണം ഹൈകോടതി ചുമതലപ്പെടുത്തിയതാണ്. അതില്‍ സര്‍ക്കാരിന് പങ്കില്ല. പക്ഷെ അന്വേഷണ സംഘം സമയപരിധി നീട്ടി കൊണ്ടുപോകുന്നത് ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണോയെന്ന് ജനം സംശയിക്കുന്നു. സ്വര്‍ണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റു അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താല്‍പര്യത്തിന് പിന്നില്‍ ആരെയൊക്കയോ സംരക്ഷിക്കാനാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനിയും വന്‍ തോക്കുകള്‍ വരാനുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debateKC VenugopalPinarayi Vijayan
News Summary - K.C. Venugopal is ready for debate with the Chief Minister pinarayi vijayan
Next Story