Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത വിദ്യാർഥികൾ നിരാശരാകരുത്; എസ്.എസ്.എൽ.സി വിജയികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ

text_fields
bookmark_border
പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത വിദ്യാർഥികൾ നിരാശരാകരുത്; എസ്.എസ്.എൽ.സി വിജയികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ
cancel

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിച്ച് കെ.സി വേണുഗോപാൽ. വിജയികളെ അഭിനന്ദിച്ചതിനൊപ്പം പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തവർക്ക് പ്രജോതനവും പകർന്നിരിക്കുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി.

വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം ഇതിനെ കാണണമെന്നും പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നാടിനും വീടിനും അഭിമാനമായി എക്കാലവും നിലകൊള്ളണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണ രൂപം;

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും.

വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KC Venugopal congratulates SSLC winners
Next Story