‘എം.ടി പത്മ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സക്രിയ ഇടപെടൽ നടത്തിയ നേതാവ്’; അനുശോചിച്ച് കെ.സി വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ടി പത്മയുടെ നിര്യാണത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അനുശോചിച്ചു. ജനപ്രതിനിധി, പൊതുപ്രവര്‍ത്തക എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം.ടി പത്മനടത്തിയിട്ടുള്ളത്. ഒരു കാലത്ത് മലബാര്‍ മേഖലയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ശക്തമായ വനിതാ മുഖമായിരുന്നു എം.ടി പത്മ.
മതേതര നിലപാടുകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച എം.ടി പത്മ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പ്രശ്‌നപരിഹാരങ്ങള്‍ക്കായി ആത്മാർഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു. കലാലയ രാഷ്ട്രീയത്തിലൂടെയായിരുന്നു പത്മയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം. കെ. കരുണാകരന്‍, എ.കെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായി.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സക്രിയ ഇടപെടലുകള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ വനിതാ സാന്നിധ്യമായിരുന്നു എം.ടി പത്മ മികച്ച അഭിഭാഷക കൂടിയായിരുന്നു. എം.ടി പത്മയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

