കീം: ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്‍റേത് -കെ.സി.വേണുഗോപാൽ
text_fieldsകൊല്ലം: കീം വിഷയത്തിൽ സംസ്ഥാനസർക്കാർ കുട്ടികളെ മുഴുവൻ ആശയക്കുഴപ്പത്തിലാക്കിയെന്നും ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്‍റേതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കൊല്ലത്ത് മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ഒന്നാം നമ്പർ പ്രതിസംസ്ഥാനത്ത് സർക്കാർ തന്നെയാണെന്നും കേരളത്തിലെ വിദ്യാർത്ഥികളുടെ ശാപം കിട്ടിയ സർക്കാരായി മാറിയിരിക്കുകയാണ് പിണറായി സർക്കാറെന്നും കെ.സി പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഗവർണർ ഒന്നാം പ്രതിയാണെന്നും പ്രശ്നം വരുമ്പോൾ ഒളിച്ചോടുകയല്ല വേണ്ടതെന്നും വ്യക്തിപരമായ ഈഗോയുടെ പേരിൽ എത്ര പേരുടെ ഭാവിയാണ് പന്താടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും നാലുദിവസം മാത്രമാണ് ഇനി മുന്നിലുള്ളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

