സി.പി.എം വർഗീയ കാർഡിറക്കുന്നത് തീക്കളി –കെ.സി. വേണുഗോപാൽ
text_fieldsകൽപറ്റ: ഒരു നാണയത്തിെൻറ രണ്ടു വശങ്ങളാണ് സി.പി.എമ്മും ബി.െജ.പിയുമെന്നും നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നടത്തുന്നത് തീക്കളിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തുടർഭരണം പ്രതീക്ഷിച്ച് എൽ.ഡി.എഫ് വർഗീയ കാർഡിറക്കുകയാണ്.
കൽപറ്റയിൽ യു.ഡി.എഫ് നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെ ബി.ജെ.പിയും സി.പി.എമ്മും പറയുന്നത് ഒരേകാര്യമാണ്. ജാതിമത വിഭാഗീയത ഇളക്കിവിടുന്നത് കേരള ജനതക്ക് കൃത്യമായി അറിയാം.
കോൺഗ്രസ് നേതാക്കൾ മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതാക്കളെ പാണക്കാട് കണ്ടതിൽ സി.പി.എം വർഗീയത കാണുന്നത് ദുഷ്ടലാേക്കാടെയാണ്. ഇതാണോ കമ്യൂണിസ്റ്റ് പാർട്ടി? േവണുഗോപാൽ ചോദിച്ചു.

