Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുല്‍ ഗാന്ധിയുടെ...

രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക്​ സി.പി.എമ്മിൻെറ സർട്ടിഫിക്കറ്റ് വേണ്ട -കെ.സി. വേണുഗോപാല്‍

text_fields
bookmark_border
രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക്​ സി.പി.എമ്മിൻെറ സർട്ടിഫിക്കറ്റ് വേണ്ട -കെ.സി. വേണുഗോപാല്‍
cancel

തിരുവനന്തപുരം: കേരളത്തിൻെറ തീരമേഖല വിദേശ കമ്പനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടൽകൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രാഹുലിനെതിരായ സി.പി.എം വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഏജൻറായി കേരളത്തില്‍ വന്ന് രാഹുൽ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒരുകുഞ്ഞും വിശ്വസിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക്​ സി.പി.എമ്മിൻെറ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

തരംതാണ പ്രസ്താവനകളില്‍നിന്ന് സി.പി.എം പിന്മാറണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC venugopalRahul Gandhi
Next Story