Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധീര​േൻറത്​...

സുധീര​േൻറത്​ പാർട്ടിയോടുള്ള വെല്ലുവിളി -കെ.സി. ജോസഫ്

text_fields
bookmark_border
സുധീര​േൻറത്​ പാർട്ടിയോടുള്ള വെല്ലുവിളി -കെ.സി. ജോസഫ്
cancel

കോട്ടയം: വി.എം. സുധീര​േൻറത്​ പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. ​േകാൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ്​ അദ്ദേഹം ശ്രമിക്കുന്നത്. സുധീരനെതിരെ നടപടി വേണം, ഇങ്ങനെ പോകാനാകില്ല. അദ്ദേഹത്തി​​​െൻറ നിലപാട് ഹൈകമാൻഡി​​​െൻറ ശ്രദ്ധയിൽപെടുത്തുമെന്നും ജോസഫ് കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

സുധീര​​​െൻറ നിലപാടാണ് യു.ഡി.എഫി​​െൻറ ഭരണത്തുടർച്ച ഇല്ലാതാക്കിയത്. പാർട്ടി നിശ്ചയിച്ച പല സ്​ഥാനാർഥികളെയും അദ്ദേഹംതന്നെ തള്ളിപ്പറഞ്ഞു. സുധീരന് പകരം കാർത്തികേയൻ കെ.പി.സി.സി പ്രസിഡൻറായിരുന്നെങ്കിൽ യു.ഡി.എഫിന്​ ഭരണത്തുടർച്ച ലഭിക്കുമായിരുന്നു. പരസ്യപ്രതികരണം പാടില്ലെന്ന തീരുമാനത്തെ ധിക്കരിച്ച് നേതൃത്വത്തിനെതി​െര സുധീരൻ രംഗത്തിറങ്ങിയത് യു.ഡി.എഫിനെ ദുർബലമാക്കാനാണ്​. തനിക്ക് പാർട്ടി തീരുമാനം ബാധകമല്ലെന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. എല്ലാ പരിധികളും ലംഘിച്ചാണ് സുധീരൻ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankc josephkerala newsmalayalam news
News Summary - KC Joseph Attacks VM Sudheeran-Kerala News
Next Story