Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ബി.പി.എസിൽ രണ്ടാം...

കെ.ബി.പി.എസിൽ രണ്ടാം ദിവസവും പണിമുടക്ക്

text_fields
bookmark_border
കെ.ബി.പി.എസിൽ രണ്ടാം ദിവസവും പണിമുടക്ക്
cancel

കാ​ക്ക​നാ​ട്: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ബു​ക്സ് ആ​ൻ​ഡ്​ പ​ബ്ലി​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യി​ലെ ജീ​വ​ന​ക്കാ​ർ ര​ണ്ടാം ദി​വ​സ​വും പ​ണി​മു​ട​ക്കി. അ​ച്ച​ടി വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്. അ​ച്ച​ടി ജോ​ലി​ക​ൾ ക​രാ​ർ ക​മ്പ​നി​ക​ളെ ഏ​ൽ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം. ഇ​തോ​ടെ എ​ട്ട് ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി​യാ​ണ് മു​ട​ങ്ങു​ന്ന​ത്.

അ​ച്ച​ടി കൂ​ട്ടു​ക എ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി ഏ​റ്റെ​ടു​ക്കാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് കെ.​ബി.​പി.​എ​സ് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. ആ​ഗ​സ്​​റ്റ് 12ന് ​പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ൽ ഓ​റി​യ​ൻ​റ​ൽ എ​ക്സ​ൽ ഒ​ന്ന്, ര​ണ്ട്, മ​നു​ഗ്രാ​ഫ് സി​റ്റി ലൈ​വ് ഒ​ന്ന്,ര​ണ്ട്​ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ ടെ​ൻ​ഡ​ർ നോ​ട്ടീ​സി​െൻറ പ​ക​ർ​പ്പ് ക​ത്തി​ച്ചു.അ​തേ​സ​മ​യം, അ​ച്ച​ടി ക​രാ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ.​ബി.​പി.​എ​സ് മാ​നേ​ജ്മെൻറ് രം​ഗ​ത്തെ​ത്തി. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ പാ​ഠ​പു​സ്ത​ക അ​ച്ച​ടി​യി​ൽ കാ​ല​താ​മ​സം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് കെ.​ബി.​പി.​എ​സ് സി.​എം.​ഡി സൂ​ര്യ ത​ങ്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​വ​ത്​​ക​ര​ണം ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:kbps kakkanad kerala govt 
Next Story