തന്നെ കൂടുതൽ തെറി പറയുന്നത് വെള്ളാപ്പള്ളിയെന്ന് കെ.ബി. ഗണേഷ് കുമാര്‍
text_fieldsപുനലൂര്‍: തന്നെ ഏറ്റവും അധികം തെറി പറയുന്നത് വെള്ളാപ്പള്ളി നടേശനാണെന്ന് എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. താലൂക്ക് യൂണിയന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറി പറയുന്നതിനുമുമ്പ് ഞാൻ ചെയ്ത കാര്യങ്ങൾ അന്വേഷിക്കണം. ജാതിയും മതവുമല്ല പ്രധാനം. മനുഷ്യത്വമാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ സമൂഹമാധ്യമത്തിൽ എന്തു പോക്കിരിത്തം കണ്ടാലും ഫോർവേഡ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. മറ്റുള്ള സമുദായങ്ങളെ കുറ്റം പറയുകയും പരിഹസിക്കുകയും സമുദായത്തിലുള്ളവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവർ ലജ്ജിച്ച് തലതാഴ്ത്തണം.
സമുദായ സ്നേഹം അല്ലെങ്കിൽ ജാതിപ്രേമം എന്നത് തെരഞ്ഞെടുപ്പ് ജയിക്കാനാണ് കാണിക്കുന്നത്. നാണമില്ലാതെ ഹിന്ദുത്വം പറയുന്നവർക്കെതിരാണ് താനെന്നും ജാതി പറയുന്നതിനെ ശക്തമായി എതിർക്കുന്നെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

