Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫുകാരുടെ സ്നേഹം...

യു.ഡി.എഫുകാരുടെ സ്നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കെ.ബി ഗണേഷ് കുമാർ

text_fields
bookmark_border
KB Ganesh Kumar
cancel

കൊല്ലം: പുതുപ്പള്ളി സന്ദർശനത്തിനിടെ യു.ഡി.എഫുകാർ സ്നേഹം പങ്കുവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോൺഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. പുതുപ്പള്ളിയിലെ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുമ്പിൽ തന്നെ തടഞ്ഞുനിർത്തി സുഹൃത്തുക്കൾ സ്നേഹം പങ്കുവെച്ചു. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണെന്നും കണ്ടതിൽ സന്തോഷമെന്നും അവർ പറഞ്ഞതായും ഗണേഷ് കുമാർ വ്യക്തമാക്കി.

രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി ആളുകൾ കാണിക്കുന്ന സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതായിരുന്നു രാഷ്ട്രീയത്തിൽ വരുമ്പോൾ താൻ സ്വപ്നം കണ്ടത്. അത് യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

മന്ത്രിസ്ഥാനം സംബന്ധിച്ച് എൽ.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. തന്നോടോ തനിക്കോ ആരോടും താൽപര്യ കുറവില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് മാധ്യമങ്ങൾ കണ്ടിട്ടുണ്ടോ?. പാവപ്പെട്ട താൻ ഒരു വശത്തിലൂടെ പോകുകയാണെന്നും കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി.

Show Full Article
TAGS:KB Ganesh KumarUDF
News Summary - KB Ganesh Kumar said that he was surprised by the love of UDF people
Next Story