Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ-ബസ്​ ലാഭകരം; ഒടുവിൽ...

ഇ-ബസ്​ ലാഭകരം; ഒടുവിൽ നിലപാട് തിരുത്തി ഗണേഷ്

text_fields
bookmark_border
kb ganesh kumar
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രി​ക് ബ​സ് വി​വാ​ദ​ത്തി​ൽ സി.​പി.​എം വ​ടി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ, മു​ൻ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​പ​യോ​ഗി​ച്ച് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡീ​സ​ൽ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും സ്പെ​യ​ർ​പാ​ർ​ട്സും മ​റ്റ് ചെ​ല​വു​ക​ളി​ലും ഭീ​മ​മാ​യ കു​റ​വു​ണ്ടാ​യ​താ​യും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി ടി​ക്ക​റ്റ് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി നൂ​ത​ന പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​രാ​യ കെ.​പി.​എ. മ​ജീ​ദ്, ന​ജീ​ബ് കാ​ന്ത​പു​രം, ടി.​വി. ഇ​ബ്രാ​ഹിം, എ​ൻ. ഷം​സു​ദീ​ൻ എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി മു​ൻ നി​ല​പാ​ട് തി​രു​ത്തി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി​ക​ൾ എ​ന്തെ​ങ്കി​ലും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KB ganesh kumarE Bus
News Summary - kb ganesh kumar about E Bus
Next Story