Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴക്കൂട്ടം യു.ഡി.എഫ് സ്ഥാനാർഥിയുടെ അഭ്യർഥന നോട്ടീസുകൾ വഴിയരികിൽ
text_fieldsbookmark_border
തിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാലിന്റെ അഭ്യർഥന നോട്ടീസുകൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീകാര്യം എൻജിനീയറിങ് കോളജിന് സമീപത്തെ തലേക്കോണം റോഡിലാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ നോട്ടീസുകൾ കണ്ടെത്തിയത്. മൂവായിരത്തോളം നോട്ടീസുകൾ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു.
നേരത്തെ, വട്ടിയൂർക്കാവ് മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ പോസ്റ്ററുകൾ നന്ദൻകോടുള്ള ആക്രിക്കടയിൽ വിറ്റത് വാർത്തയായിരുന്നു. 50 കിലോ പോസ്റ്ററുകളാണ് വിറ്റത്.
സംഭവത്തിൽ കുറവന്‍കോണം മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ വി. ബാലുവിനെ പാർട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ, കെ.പി.സി.സി വിശദ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
Next Story

