Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയന്റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ് പി.രാജീവ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കയന്റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ് പി.രാജീവ് ഉദ്ഘാടനം ചെയ്തു
cancel

കൊച്ചി: കടുങ്ങല്ലൂർ പഞ്ചായത്തിലെ കയന്റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് റോഡിന്റെ നിർമ്മാണോദ്ഘാടനത്തോടെ പൂർത്തീകരിച്ചതെന്നും ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പതിമൂന്നാം വാർഡിലെ കയന്റിക്കര സ്റ്റാൻഡേർഡ് കടവ് റോഡ്, ഗോപുരത്തിങ്കൽ കരിവേലി റോഡ് എന്നീ റോഡുകൾ ഒറ്റ പദ്ധതിയിൽ ഉൾപ്പെടുത്തി 500 മീറ്റർ നീളത്തിലാണ് നിർമ്മാണം പൂർത്തികരിച്ചത്. 2022-23 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതിക്കായി 18 ലക്ഷം രൂപയാണ് അനുവദിച്ചത്.

കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ട്രീസാ മോളി, വാർഡ് മെമ്പർമാരായ എം.കെ ബാബു, പി.കെ സലിം, മുൻ മെമ്പർ ടി.എം കബീർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kayantikakara Standard Wharf was inaugurated by Road Minister P. Rajeev
Next Story