Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം എന്റെ നിയമസഭാ മണ്ഡലം, അവിടെ പൊലീസ് സുരക്ഷയും എസ്കോർട്ടും വേണ്ടെന്ന് മന്ത്രി എം. ലിജു

text_fields
bookmark_border
കായംകുളം എന്റെ നിയമസഭാ മണ്ഡലം, അവിടെ പൊലീസ് സുരക്ഷയും എസ്കോർട്ടും വേണ്ടെന്ന് മന്ത്രി എം. ലിജു
cancel
camera_alt

എക്സൈസ് മന്ത്രി എം. ലിജു

കായംകുളം: തന്റെ നിയമസഭാ മണ്ഡലമായ കായംകുളത്ത് പൊലീസ് സുരക്ഷയും എസ്കോർട്ടും പൈലറ്റ് വാഹനങ്ങളും ഒഴിവാക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. മണ്ഡലത്തിൽ നടക്കുന്ന പരിപാടികൾക്ക് പ്രത്യേക പൊലീസ് സുരക്ഷ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവ സ്ഥലത്തുണ്ടായിരുന്ന കായംകുളം ഡിവൈ.എസ്.പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രി ലിജുവിനെതിരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

ഒരു ദിവസം മൂന്ന് തവണവരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മന്ത്രി എം. ലിജുവിന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചത്. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനാൽ നിലവിൽ സുരക്ഷ ഒഴിവാക്കിയേക്കാമെങ്കിലും ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥർ മന്ത്രിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും സുരക്ഷ തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധവും വഴിതടയലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടും സുരക്ഷ ശക്തമാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. യുവമോർച്ച പ്രതിഷേധം സംബന്ധിച്ച് മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ ഡി.ജി.പി കമീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ ചാക്കയിൽവെച്ച് യുവമോർച്ച പ്രവർത്തകർ ആദ്യം കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് സാന്നിധ്യം ഇല്ലായിരുന്നു. രാവിലെ പ്രതിഷേധ സാധ്യത സംബന്ധിച്ച് വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്.

മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ 20 മിനിറ്റോളം തടഞ്ഞ സമയത്തും പൊലീസ് കൂടെയുണ്ടായിരുന്നില്ല. ഓട്ടോയിൽ പോകാൻ ശ്രമിച്ച മന്ത്രിയെ തടഞ്ഞതോടെ പിന്നീട് നടന്നു പോകേണ്ട സാഹചര്യമുണ്ടായി. മന്ത്രി ഏറെനേരം കാത്തുനിന്നിട്ടും സ്ഥലത്ത് പൊലീസ് എത്തിയില്ലെന്നതും വിമർശനത്തിനിടയാക്കി. സംഭവം അതീവ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തിയത്. കെ.പി.സി.സി, ഡി.സി.സി ഓഫിസുകളുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിക്കണമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും പൊലീസുകാരെ നിയോഗിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. രണ്ട് പൊലീസുകാരെ നിയോഗിച്ചിരുന്ന, ബി.ജെ.പി സംസ്ഥാന ഓഫിസായ മാരാർജി ഭവനുനേരെയും ആക്രമണമുണ്ടായി. പൊലീസ് സന്നാഹം ഒരുക്കുന്നതിൽ കന്റോൺമെന്റ് സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ ലാത്തിച്ചാർജ് നടത്തിയതിലും ഡി.ജി.പി വിശദീകരണം തേടിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും സംഘർഷത്തിനും സമരങ്ങൾക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംഘർഷസാധ്യതയുള്ള ഇടങ്ങളിൽ സി.ഐമാർക്ക് ചുമതല നൽകി. എല്ലാ രാഷ്ട്രീയ പാർട്ടി ജില്ലാ, സംസ്ഥാന ഓഫിസുകൾക്ക് മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Kayamkulam Is My Constituency, No Escort Needed’: Liju
Next Story