കായംകുളത്തെ ഡി.വൈ.എഫ്.െഎ കൂട്ടരാജി: നിലപാട് കടുപ്പിച്ച് നേതൃത്വം
text_fieldsകായംകുളം: സർക്കിൾ ഇൻസ്പെക്ടറെ മാറ്റണമെന്ന ആവശ്യം നിഷേധിച്ചതിനെത്തുടർന്ന് രാജിവെച്ച ഡി.വൈ.എഫ്.െഎക്കാർ നിലപാട് കടുപ്പിച്ചതോടെ സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വിഷയത്തിൽ സി.പി.എം ജില്ല നേതൃത്വം ഇടപെട്ടതോടെ ഡി.വൈ.എഫ്.െഎ നേതാക്കളെ പാർട്ടി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഞായറാഴ്ച വൈകീട്ടാണ് നേതാക്കളെ വിളിച്ചുവരുത്തിയത്.
നിരവധി കേസിൽ പ്രതിയായ ബ്ലോക്ക് വൈസ് പ്രസിഡൻറ് സാജിദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരാണ് രാജിക്കത്തിൽ ഒപ്പിട്ടത്. ഇതോടെ സംഘടനതലത്തിൽ കേട്ടുകേൾവിയില്ലാത്ത സമ്മർദതന്ത്രം പാർട്ടി നേതൃത്വത്തെയും വെട്ടിലാക്കുന്നതായി. സി.െഎയെ മാറ്റാതെ ഒത്തുതീർപ്പിനില്ലെന്ന് ഡി.വൈ.എഫ്.െഎക്കാർ നിലപാട് സ്വീകരിക്കുേമ്പാൾ സാജിദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി പൊലീസും മുന്നോട്ടുപോവുകയാണ്.
സാജിദിന് സംരക്ഷണം ഒരുക്കുന്ന വിഷയത്തിൽ പാർട്ടി നേതൃത്വം ഗുരുതര വീഴ്ച വരുത്തിയതായാണ് ഡി.വൈ.എഫ്.െഎ നേതൃത്വം ആരോപിക്കുന്നത്. പാർട്ടിക്കുവേണ്ടി നടത്തിയ ഇടപെടലുകളിൽ പ്രതിയായ സാഹചര്യത്തിൽ സാജിദിന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടെന്നുമാണ് ഡി.വൈ.എഫ്.െഎക്കാരുടെ വാദം. മൂന്നുമാസമായി സാജിദ് ഒളിവിലാണ്.
പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച പ്രവർത്തകെൻറ ഭാര്യയെയും കുഞ്ഞിനെയും ഇൗ സമയത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടി നേതൃത്വം നിർവഹിച്ചില്ലെന്ന ഗൗരവ ആരോപണവും ഡി.വൈ.എഫ്.െഎ ഉയർത്തുന്നു. ഇവർക്ക് പൊലീസ് നൽകിയ മുന്നറിയിപ്പിെൻറ പേരിൽ വാടകവീട് ഒഴിയേണ്ടിവന്നതും ഡി.വൈ.എഫ്.െഎയെ ചൊടിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതിയായ സാജിദിനെ താമസിക്കാൻ അനുവദിക്കരുതെന്ന് കാണിച്ച് വീടിെൻറ ഉടമസ്ഥന് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഇൗ സാഹചര്യത്തിൽ സി.െഎയെ മാറ്റുന്ന വിഷയത്തിൽ വിട്ടുവീഴ്ചയിെല്ലന്ന നിലപാടാണ് നേതാക്കൾക്കുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ താഴോട്ടുള്ള കമ്മിറ്റികളും കൂട്ടേത്താടെ രാജിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സാജിദിെൻറ മേഖലയായ ചിറക്കടവം ഡി.വൈ.എഫ്.െഎ കമ്മിറ്റിയും രാജിസന്നദ്ധത പ്രഖ്യാപിച്ചിട്ടുണ്ട്.
യു. പ്രതിഭ എം.എൽ.എയോടുള്ള അഭിപ്രായവ്യത്യാസമാണ് ഡി.വൈ.എഫ്.െഎക്കുള്ളിലെ കൂട്ടരാജിക്ക് അടിസ്ഥാനകാരണം. ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തിയ സാജിദിനെതിരെ എം.എൽ.എ
ഒാഫിസ് പകപോക്കുകയാണെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, വധശ്രമം അടക്കമുള്ള കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കുക മാത്രേമ ചെയ്തിട്ടുള്ളൂവെന്നാണ് പൊലീസ് ഭാഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.